സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, March 16, 2012

ദൈവബന്ധം ദൃഢമാക്കണം -സഖറിയാ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത

കോതമംഗലം: സ്‌നേഹം തണുത്തുപോയ കാലഘട്ടത്തില്‍ മനുഷ്യബന്ധങ്ങള്‍ നേരെയാക്കുമ്പോഴാണ് ദൈവവുമായിട്ടുള്ള ബന്ധവും ദൃഢമാകുന്നതെന്ന് സഖറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മാര്‍ത്തോമ ചെറിയ പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കോതമംഗലം കണ്‍വെന്‍ഷന്റെ രണ്ടാംദിവസം ആമുഖ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ചെറിയവരുടെ അടുക്കലേക്കുള്ള യാത്രയാണ് രക്ഷയുടെ വഴി. നോമ്പുകാലങ്ങളില്‍ ഉപേക്ഷിക്കുന്ന വിഭവങ്ങള്‍ അത് ലഭിക്കാത്തവരുടെ ഇടയില്‍ പങ്കുവയ്ക്കണം. ഫാ.ജോസ് കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. രാവിലെ ബൈബിള്‍ ക്ലാസും ധ്യാനവും ഉണ്ടായിരുന്നു. ഫാ. ബേബി മംഗലത്ത് സ്വാഗതം പറഞ്ഞു. ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ. സിബി ഇടപ്പുളവന്‍, ട്രസ്റ്റിമാരായ പി.വി.പൗലോസ്, എബി വര്‍ഗീസ് എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.കണ്‍വെന്‍ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് 6.15ന് സഖറിയാ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നല്‍കും. 7ന് ഡോ. സാബു ഡി. മാത്യു സുവിശേഷ പ്രസംഗവും നടത്തും.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.