സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 11, 2012

പഴന്തോട്ടം പള്ളിയില്‍ യാക്കോബായ സഭ കുര്‍ബാന അര്‍പ്പിച്ചു

പുത്തന്‍കുരിശ്‌: യാക്കോബായ സഭയിലെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പഴന്തോട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ സഭയിലെ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ നേതൃത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മാര്‍ പോളി കാര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നീ മെത്രാപ്പോലീത്തമാരും അനേകം വൈദികരും നൂറുകണക്കിനു വിശ്വാസികളും കുര്‍ബാനയില്‍ സംബന്ധിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കെതിരേ നല്‍കിയിരുന്നതായ കേസുകള്‍ ഹൈക്കോടതി തള്ളുകയും ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി തുടരണമെന്ന്‌ ആവശ്യപ്പെട്ടു നല്‍കിയതായ അപേക്ഷ ഹൈക്കോടതി നിരാകരിക്കുകയും കസ്‌റ്റോഡിയന്‍സായ യാക്കോബായ സഭാ വിശ്വാസികള്‍ക്ക്‌ ഇടവകപള്ളി പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി ലഭിക്കുകയുമാണുണ്ടായത്‌. സഭയ്‌ക്ക് അനുകൂലമായി ലഭിച്ച വിധിയില്‍ വിനയപ്പെടുവാനും മറുവിഭാഗത്തിലുള്ളവരെ സഹോദരന്മാരായി കാണുവാനും ഇടവക വിശ്വാസികള്‍ കരുതലുള്ളവരായിരിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്‌തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.