സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 7, 2012

കൂര്‍പ്പിള്ളില്‍ ഗീവര്‍ഗ്ഗീസ്‌ കശീശാ കോര്‍ എപ്പിസ്‌കോപ്പ സ്‌ഥാനത്തേക്ക്‌


ന്യൂയോര്‍ക്ക്‌: സുറിയാനി സഭയുടെ അമേരിക്കയിലെ മലങ്കര ഭദ്രാസനത്തില്‍ സീനിയര്‍ വൈദിക ഗണത്തില്‍പ്പെട്ട റവ.ഗീവര്‍ഗ്ഗീസ്‌ കൂര്‍പ്പിള്ളില്‍ (80) കശീശ്ശയെ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ അനുഗ്രഹപ്രകാരം ജനുവരി 28ന്‌ അറ്റ്‌ലാന്റാ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഏലിയാസ്‌ ത്രിതീയന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ , യല്‍ദോ മോര്‍ തീത്തോസ്‌, കോര്‍ എപ്പി സ്‌കോപ്പാ സ്‌ഥാനത്തേക്കുയര്‍ത്തി.
സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ റവ . വര്‍ക്കി മുണ്ടയ്‌ക്കല്‍ കോറെപ്പിസ്‌കോപ്പാ, ഫാ . ജോയി ജോണ്‍ , ഫാ.മത്തായി പുതുക്കുന്നത്ത്‌ , റവ. ഷോണ്‍ ഷാജി എന്നിവരും ധാരാളം വിശ്വാസികളും സംബന്ധിച്ചു. 1981 ല്‍ ന്യൂയോര്‍ക്കില്‍ നിന്ന്‌ ശെമ്മാശ്ശനായും കാലം ചെയ്‌ത മോര്‍ ബസേലിയോസ്‌ പൗലോസ്‌ രണ്ടാമന്‍ കാതോലിയ്‌ക്കയില്‍ നിന്ന്‌ വൈദികനായും പട്ടമേറ്റു. ഭാര്യ: പരേതയായ എല്‍സി ഗീവര്‍ഗ്ഗീസ്‌. മക്കള്‍: ജൂലി , മെറീനാ. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.