സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 17, 2011

പിറവം വലിയ പള്ളി ഇടവക സംഗമം - വിളംബര റാലി നടത്തി.

പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നാളെ നടക്കുന്ന ഇടവക സംഗമത്തോടനുബന്ധിച്ചു വിളംബര റാലി നടത്തി.ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് യൂത്ത് അസോസിയേഷന്റെയും കേഫ ,യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക പതാക വഹിച്ചുകൊണ്ടുള്ള വിളംബര റാലി രാവിലെ പള്ളിയില്‍ നിന്നും ആരംഭിച്ചു.വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.ഇടവകയുടെ വിവിധ സ്ഥലങ്ങളിലെ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരികെ പിറവം വലിയ പള്ളിയില്‍ എത്തി ചേര്‍ന്നു. ഡിസംബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ന് കുടുംബയൂണിറ്റുകളുടെ റാലി സെന്‍റ് ജോസഫ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും.തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ അദ്ധ്യക്ഷത വഹിക്കും. വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കട്ടില്‍ കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കും. കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.ബഹുമാനപ്പെട്ട സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ശ്രീ കെ.ബാബു സംഗമം ഉദ്ഘാടനം ചെയ്യും.സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മാര്‍ ഗ്രിഗോറിയോസ്, അഭി.കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത, അഭി.ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത,അഭി.ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത എന്നിവര്‍ അനുഗ്രഹവചസ്സുകളേകും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.