സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 4, 2011

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണം


കരിങ്ങാച്ചിറ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്ന് യാക്കോബായസഭയുടെ സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭി.ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നടത്തിയ ഒപ്പുശേഖരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

25 മീറ്റര്‍ നീളത്തിലുള്ള വെള്ളത്തുണിയില്‍ നൂറുകണക്കിനാളുകള്‍ ഒപ്പുവച്ചു. കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പിറവം യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്, ബെന്യാമിന്‍ മുളേരിക്കല്‍ റമ്പാന്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചു. നിരവധി പേരുടെ ഒപ്പുകളുള്ള ഈ തുണി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബൈജു മാത്താറ പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.