സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 3, 2011

ചപ്പാത്തില്‍ ദുഃഖവും രോഷവും അണപൊട്ടിയ ദിനം


ചപ്പാത്ത്‌ (ഇടുക്കി): 1806 ദിവസം പിന്നിട്ട മുല്ലപ്പെരിയാര്‍ സമരപ്പന്തലിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ്‌ ഇന്നലെ ചപ്പാത്ത്‌ സാക്ഷ്യം വഹിച്ചത്‌.കേരളത്തിന്റെ മുഴുവന്‍ ഭീതിയും ചപ്പാത്തില്‍ തളംകെട്ടി. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആദ്യം ഒഴുകിപ്പോകുന്ന തെരുവുകളിലൊന്നാണ്‌ ചപ്പാത്ത്‌. നിരാഹാരം നടത്തിവന്ന ഇ.എസ്‌. ബിജിമോളുടെ ആരോഗ്യനില വഷളായതും ജനവികാരത്തിനു വിരുദ്ധമായി എ.ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതും സമരപന്തലിനെ വികാരഭരിതമാക്കി. 


വ്യാഴാഴ്‌ച രാത്രി 11.20. മുല്ലപ്പെരിയാര്‍ സമരനായകരില്‍ ഒരാളായ സമരസമിതി ചെയര്‍മാന്‍ പ്രഫ. സി.പി റോയിക്ക്‌ ദേഹാസ്വാസ്‌ഥ്യം കലശലായി. ഉച്ചകഴിഞ്ഞ്‌ പലപ്പോഴും അസ്വസ്‌ഥത പ്രകടിപ്പിച്ച്‌ ഇദ്ദേഹത്തിനു രാത്രിയോടെ നെഞ്ചുവേദന ശക്‌തമായി അനുഭവപ്പെടുകയായിരുന്നു. സമരപ്പന്തലിന്‌ സമീപത്ത്‌തന്നെ ഏതു അടിയന്തരഘട്ടവും തരണം ചെയ്യാനായി ഒരുങ്ങിനിന്ന മെഡിക്കല്‍ സംഘം ഉടന്‍ പന്തലില്‍ പാഞ്ഞെത്തി. എത്രയുംവേഗം ആശുപത്രിയിലേക്ക്‌ മാറ്റിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. പീരുമേട്‌ സി.ഐ സമരപ്പന്തലിലെത്തി റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ആശുപത്രിയിലേക്ക്‌ മാറാന്‍ റോയി ആദ്യം തയ്യാറായില്ലെങ്കിലും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ ആംബുലന്‍സില്‍ കട്ടപ്പന സെന്റ്‌ ജോസഫ്‌സ് ആശുപത്രിയിലേക്ക്‌...

വെള്ളിയാഴ്‌ച രാവിലെ 9.40: സമരപ്പന്തലിലേക്കെത്തിയ മെഡിക്കല്‍ സംഘം സമരപന്തലിലെത്തി നിരാഹാരസമരം ആറാം ദിവസത്തേക്ക്‌ കടന്ന ഇ.എസ്‌. ബിജിമോള്‍ അടക്കമുള്ളവരെ പരിശോധിച്ചു. ബിജിമോളുടെ രക്‌തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്‌ന്നിരുന്നു. നാഡിമിടിപ്പും കുറഞ്ഞുവന്നിരുന്നു. ഇതോടെ ഡോകട്‌ര്‍ ഒപ്പമുണ്ടായിരുന്നു ഡപ്യൂട്ടി കലക്‌ടര്‍ പത്മാവതിയെ വിവരം ധരിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തി. 
തീര്‍ത്തും അവശയായിട്ടും ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മരണം വരെ ഉപവാസമെന്ന നിലപാടില്‍നിന്നു മാറ്റമില്ലെന്നു ബിജിമോള്‍ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ ഉന്നത ഉദ്യോഗസ്‌ഥര്‍ സി.പി.ഐ. ജില്ലാ നേതൃത്വത്തെ ബിജിമോളുടെ ആരോഗ്യനിലയുടെ ഗുരുതരാവസ്‌ഥ ബോധ്യപ്പെടുത്തി. ഇതോടെ ജില്ലാ നേതാക്കള്‍ ഇടപെട്ടാണ്‌ ബിജിമോളുടെ മനസ്‌മാറ്റിയത്‌. തുടര്‍ന്ന്‌ കട്ടപ്പന ഡിവൈ.എസ്‌.പി അറസ്‌റ്റ് രേഖപ്പെടുത്തി ബിജിമോളെ കട്ടപ്പന സെന്റ്‌ ജോസഫ്‌സ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. 
രാവിലെ 10: ബിജിമോളുടെ ആരോഗ്യനിലയില്‍ ആശങ്ക പൂണ്ട പ്രവര്‍ത്തകര്‍ രോഷാകുലരായി തെരുവിലിറങ്ങി. ചപ്പാത്തില്‍ അവര്‍ റോഡ്‌ ഉപരോധിച്ച്‌ സര്‍ക്കാരിനെതിരായി മുദ്രാവാക്യം മുഴക്കി.
10.15: മുല്ലപ്പെരിയാര്‍ സമരസമിതി കേന്ദ്രകമ്മിറ്റിയുടെ തീരുമാനപ്രകാരം സി.പി റോയിക്കു പകരം കേന്ദ്ര കമ്മിറ്റി അംഗം ബി. ബിനു നിരാഹാരം കിടക്കാനായി സമരപ്പന്തലിലേക്കെത്തി. നിറഞ്ഞ കൈയടിക്കിടെ ഉടുമ്പുംചോല എം.എല്‍.എ: കെ.കെ. ജയചന്ദ്രന്‍ ബിനുവിനെ ഹാരമണിയിച്ച്‌ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌തു.
11 മണി: വീണ്ടും പന്തലിലെത്തിയ മെഡിക്കല്‍ സംഘം മറ്റുള്ളവരെ പരിശോധനയ്‌ക്ക് വിധേയമാക്കി. നിരാഹാരം കിടക്കുന്ന ഷാജി പി. ജോസഫിന്റേയും അമ്പയ്യന്റേയും ആരോഗ്യനില വളരെ മോശമാണെന്ന്‌ ഇവര്‍ റവന്യൂ അധികൃതരെ അറിയിച്ചു. എന്നാല്‍ 70 വയസ്‌ പിന്നിട്ട അമ്പയ്യനും യുവാവായ ഷാജിയും നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.
1.30: സമരപ്പന്തലിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ മിന്നിമറയുന്ന ഫ്‌ളാഷ്‌ ന്യൂസ്‌ സമരപ്പന്തലില്‍ തീക്കനലായാണ്‌ പതിച്ചത്‌. മുല്ലപെരിയാര്‍ഡാം തകര്‍ന്നാലും ഇടുക്കിഡാമും കുളമാവ്‌ ഡാമും തകരില്ലെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചുവെന്നായിരുന്നു ഫ്‌ളാഷ്‌ ന്യൂസ്‌. ഇതോടെ പ്രതിഷേധം കുത്തിയൊഴുകി. സമരസമിതി ലീഗല്‍ അഡ്വൈസര്‍ അഡ്വ.സ്‌റ്റീഫന്‍ ഐസക്‌ മൈക്ക്‌ കൈയിലെടുത്ത്‌ എ.ജിയുടെ വെളിപ്പെടുത്തലും ഇതിനെതിരായ സമരസമിതിയുടെ പ്രതിഷേധവും രോഷത്തോടെ അറിയിച്ചു. അതോടെ ജനം ഒന്നായി ഇളകി മറിഞ്ഞു. 
1.45: മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും സി.പി.ഐ. ദേശീയ കമ്മിറ്റി അംഗം വി.എസ്‌ സുനില്‍കുമാറും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാറിനെതിരേ ശക്‌തമായി പ്രതികരിച്ചു. എ.ജി ദണ്ഡപാണിയെ ഇംപീച്ച്‌ ചെയ്യണമെന്ന്‌ സുനില്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍, എ.ജിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന്‌ കെ.പി രാജേന്ദ്രന്‍ ആരോപിച്ചു. ഭരണപക്ഷത്ത്‌ പ്രതിരോധിക്കാന്‍ കേരള ജോണ്‍ഗ്രസ്‌ (ജേക്കബ്‌) നേതാവ്‌ ജോണി നെല്ലൂരും സത്യാഗ്രഹമിരിക്കുന്ന റോഷി അഗസ്‌റ്റിനും മാത്രം. ഇവരും എ.ജിക്കെതിരേ ശക്‌തമായ നിലപാടെടുത്തതിനൊപ്പം മുഖ്യമന്ത്രി അറിയാതെയാണ്‌ എ.ജിയുടെ അറിയിപ്പെന്നു തറപ്പിച്ചു പറഞ്ഞു.2.15: ബിജിമോള്‍ക്കു പകരമായി നിരാഹാരമനുഷ്‌ഠിക്കാനെത്തിയ സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവും വൈക്കം എം.എല്‍.എയുമായ കെ.അജിത്‌ സമരപ്പന്തലിലേക്കെത്തി. കെ. അജിത്തിനു ഹാരമണിയിച്ച്‌ കെ.പി രാജേന്ദ്രന്‍ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌തു. മാലയണിഞ്ഞ്‌ അജിത്ത്‌ അല്‍പ്പസമയം റോഷി അഗസ്‌റ്റിനടുത്തിരുന്നു സംസാരിച്ചശേഷം പന്തലിന്റെ ഇടതുഭാഗത്ത്‌ ബിജിമോള്‍ ഉപയോഗിച്ചിരുന്ന കിടക്കയിലേക്ക്‌ തന്നെ നീങ്ങി. ഇതോടെ ഇടത്‌ വീണ്ടും ഇടത്തും വലതു വീണ്ടും വലത്തുമായി.

2.30: സമരപ്പന്തലിന്‌ ഓരത്ത്‌ പെരിയാര്‍ കരയില്‍, ചപ്പാത്ത്‌ പാലത്തില്‍, എല്ലായിടത്തും കസേരകള്‍ ചേര്‍ത്തിട്ട്‌ ചാനലുകള്‍ ചര്‍ച്ച പൊടിപൊടിച്ചു. കസേരകള്‍ മാറിമാറി ഇരുന്ന്‌ സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേലും ജോണി നെല്ലൂരും സുനില്‍കുമാറുമൊക്കെ ചാനലുകളില്‍ നിറഞ്ഞു നിന്നു. 

അണികളുടെ പ്രതിഷേധം അണപൊട്ടി. അവര്‍ സര്‍ക്കാറിനെതിരേ ശക്‌തമായ മുദ്രാവക്യം മുഴക്കി രംഗത്തു വന്നു. ഇതിനിടെ എ.ജി. തന്റെ വാദം തിരുത്തിയെന്നും ഫ്‌ളാഷ്‌ ന്യൂസ്‌ വന്നു. എന്നാല്‍ ഇതൊന്നും അണപൊട്ടിയ രോഷത്തെ തടഞ്ഞുനിര്‍ത്താന്‍ ഉതകിയില്ല. 
സമരപന്തലിലേക്ക്‌ ജനത്തിന്റെ ഒഴുക്കായിരുന്നു. വിവിധതരത്തിലുള്ള പ്രതിഷേധരൂപങ്ങള്‍ ഉയര്‍ത്തിയായിരുന്നു വരവ്‌. തെരുവു നാടകങ്ങളും പ്രതിഷേധ ചിത്രരചനയും എല്ലാം അരങ്ങേറി. ഒട്ടേറെ നേതാക്കള്‍ സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ച്‌ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പിറവം മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി എം.ജെ ജേക്കബ്‌, യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ എന്നിവരും പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
4.35: സമരപ്പന്തലിനോട്‌ ചേര്‍ന്ന എസ്‌.എന്‍.ഡി.പി. യോഗം മന്ദിരത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി കണ്‍വീനര്‍ ഫാ. ജോയി നിരപ്പേലിന്റെ അസാധാരണ വാര്‍ത്താ സമ്മേളനം. ഇതാണ്‌ സര്‍ക്കാര്‍ നിലപാടെങ്കില്‍ സമരരീതി മാറ്റി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.
രാത്രി 9 മണി: മുല്ലപ്പെരിയാര്‍ സമരസമിതിയുടെ കേന്ദ്ര കമ്മിറ്റി യോഗം എസ്‌.എന്‍.ഡി.പി. മന്ദിരത്തില്‍ 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.