സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 17, 2011

പിറവം വലിയപള്ളി ഇടവക സംഗമത്തിന് ഒരുക്കങ്ങളായി

Mathrubhumi
പിറവം: വലിയ പള്ളിയെന്ന പേരില്‍ പ്രസിദ്ധമായ പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക സംഗമത്തിന് ഒരുക്കങ്ങളായി. 17, 18 തീയതികളില്‍ കുടുംബയൂണിറ്റുകളുടെ ഇടവക സംഗമം നടക്കും.

പള്ളിയുടെ 20 കുടുംബ യൂണിറ്റുകളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലിയെ തുടര്‍ന്നു കൂടുന്ന യോഗം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ അനുഗ്രഹവചസ്സുകളേകും.
ശനിയാഴ്ച യൂത്ത് അസോസിയേഷനും കേഫയും സംയുക്തമായി വിളംബര ഘോഷയാത്ര നടത്തും. വലിയ പള്ളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രക്ക് 20 കുടുംബ യൂണിറ്റുകളിലും സ്വീകരണം നല്‍കും.
കുടുംബസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം എന്നിവര്‍ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.