സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 4, 2011

പിറവത്ത് യാക്കോബായ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരത്തിനു കളമൊരുങ്ങി.

റെജി പി വര്‍ഗീസ്‌ 
സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും - സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ 
എം ജെ ജേക്കബ്‌ ഓര്‍ത്തഡോക്സ്കാരനാണോ എന്ന് പിറവം കാരന്‍ എന്ന നിലക്ക് പലരും ഈയിടയായി എന്നോട്  ചോദിക്കുന്നുണ്ട്.പിറവം മണ്ഡലത്തിലെ മെത്രാന്‍ കക്ഷികള്‍ ഒരു  കാലത്തും യാക്കോബായ സഭയുടെ വിശ്വസ്ത പുത്രനായ ടി.എം ജേക്കബിന് വോട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഇലക്ഷനില്‍ മെത്രാന്‍ കക്ഷികള്‍ ടി.എം.ജേക്കബിന് എതിരായി വീടുകള്‍ തോറും കയറി ഇറങ്ങി എല്‍ ഡി.എഫ്‌ നു വേണ്ടി  വോട്ടു പിടിച്ചു.ഉമ്മന്‍ ചാണ്ടി മന്ത്രി സഭ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടി ഒരു വിഭാഗം യാക്കോബായക്കാരും എം ജെ ജേക്കബിന് വോട്ട് ചെയ്തു.20000 വോട്ടിനു ടി.എം ജേക്കബ്‌ വിജയിക്കുന്ന മണ്ഡലത്തില്‍ എന്നിട്ടും ടി എം ജേക്കബ്‌ 157 വോട്ടിനു വിജയിച്ചു.കഴിഞ്ഞ തവണ ഒന്നടങ്കം എം ജെ ജേക്കബിന് വോട്ടു ചെയ്ത മെത്രാന്‍ കക്ഷികള്‍ ഇത്തവണ അനൂപ്‌ ജേക്കബിനു വോട്ടു ചെയ്തില്ലന്കിലും ഒരു കുഴപ്പവും സംഭവിക്കില്ല. (എം.ജെ.ജേക്കബ്‌ മെത്രാന്‍ കക്ഷിക്കാരന്‍ അല്ല.നല്ല ഒന്നാന്തരം യാക്കോബായക്കാരന്‍ ആണ്. അദ്ദേഹവുമായി വളരെ അടുത്ത പരിചയം ഉള്ളത് കൊണ്ട് പറയട്ടെ,അദ്ദേഹം നല്ല ഒരു മാര്‍ക്സിസ്റ്റുകാരന്‍ ആണ്.വടകര പള്ളി ഇടവകാംഗം. )കഴിഞ്ഞ ഇലക്ഷന് മുന്‍പ് എം ജെ ജേക്കബ്‌ കോട്ടയം കാതോലിക്കയെ ചെന്ന് കണ്ടിട്ടില്ല. ശ്രേഷ്ഠ ബാവയെ ചെന്ന്  കണ്ടു അനുഗ്രഹം മേടിച്ചിരുന്നു.എം ജെ ജേക്കബിനെ എന്നെങ്കിലും ദേവലോകം അരമനയിലോ മെത്രാന്‍ കക്ഷികളുടെ താവളത്തിലോ ആരെങ്കിലും കണ്ടിട്ടുണ്ടോ? എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം ആണ് മെത്രാന്‍ കക്ഷികള്‍ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് മെത്രാന്‍ കക്ഷികളുടെ വെബ്‌ സൈറ്റില്‍ എം ജെ ജേക്കബിന്റെ ഫോട്ടോ ഇട്ടതു, അദ്ദേഹം തന്നെ പറഞ്ഞു മാറ്റിച്ചത് മെത്രാന്‍ കക്ഷികള്‍ മറക്കണ്ട.മെത്രാന്‍ കക്ഷികളുടെ വെബ്‌ സൈറ്റില്‍ ചിത്രം വന്നത് കൊണ്ട് മാത്രം തോല്‍ക്കേണ്ടി വന്ന ജെയ്സണ്‍ ജൊസഫ് ഇപ്പോള്‍ ഇവറ്റകളെ കണ്ടാല്‍ ഇപ്പോള്‍ ഓടി മാറുകയാണ്. 
എം ജെ ജേക്കബ്‌ ഈ തവണയും മത്സരിക്കും.അതും ശ്രേഷ്ഠ ബാവായുടെ അനുഗ്രഹാശിസുകളോടെ തന്നെ. അനൂപ്‌ ജേക്കബ്‌ ജയിച്ചാലും,എം ജെ ജേക്കബ്‌ ജയിച്ചാലും യാക്കോബായ സഭയ്ക്ക് തന്നെ നേട്ടം.കമാണ്ടര്‍ ടി.എം.ജേക്കബിന്റെ മകനോട്‌ സ്വഭാവികമായും അല്‍പ്പം സ്നേഹം കൂടുതല്‍ യാക്കോബായക്കാരന്‍ കാണിച്ചാല്‍, മെത്രാന്‍ കക്ഷികളെ നിങ്ങള്‍ തെറ്റിദ്ധരിക്കണ്ട.പിറവത്ത് രണ്ടു യാക്കോബായക്കാര്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ മെത്രാന്‍ കക്ഷികളെ നിങ്ങള്‍ക്കെന്തു കാര്യം. പൂച്ചയ്ക്കെന്ത പൊന്നുരുക്കുന്നിടത്ത് കാര്യം. എം.ജെ.ജേക്കബ്‌ ശ്രേഷ്ഠ ബാവായുടെ അനുഗ്രഹം വാങ്ങിക്കുന്ന ചിത്രത്തിനായി മെത്രാന്‍ കക്ഷികള്‍ കാത്തിരുന്നു കൊള്‍ക.

2 comments:

Renjani said...

കേരള നിയമസഭയിലെ പ്രഗൽഭനും അഴുമതി രഹിതനും തന്നെതിരഞ്ഞെടുത്തയച്ച ജനങ്ങൾക്കുവേണ്ടി സഭാഭേധമെന്യേ പ്രവർത്തിച്ചവനുമായ, അകാലത്തിൽ നമ്മേവിട്ടുപോയ മന്ത്രിയോട്‌ നമുക്ക്ചെയ്യാൻ കഴിയുന്നത്‌, ഈ തിരഞ്ഞെടുപ്പിൽ സഭാ ഭേധം മനന്ന് വൻപിച്ച്‌ ഭൂരിപക്ഷത്തോടെ അദ്ദേഹത്തിന്റെ അനുയായിയെ, അത്‌ ആരുതന്നെ ആയിരുന്നാലും, വിജയിപ്പിക്കുകാ എന്നതാണു്.സൗമ്യനായിരുന്ന അദ്ദേഹത്തിന്റെ ആൽമാവിനു് നിത്യശാന്തി നേരാം

VANIYATHAN said...

നിങ്ങളെ അനുകൂലിക്കുന്നവരുടെ മാത്രം പോസ്റ്റുകൾ എന്നും കൂടി ഉൾപ്പെടുത്തിയാൽ ബക്കി ആളുകൾക്ക്‌ വെറുതെ സമയം പാഴാക്കണ്ടിവരില്ലായിരുന്നൂ എന്ന് ഒരു അപേക്ഷകൂടി ഉണ്ട്‌.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.