സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 7, 2011

ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെ പോലുള്ളവരുടെ സേവനം അനിവാര്യം - ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

കൊച്ചി: അധഃപതിച്ചു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ ഗ്രിഗോറിയോസിനെപോലുള്ള ദിവ്യവ്യക്തികളുടെ സേവനം അനിവാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍ പറഞ്ഞു. വിവിധ തുറകളില്‍ തിരുമേനി നല്‍കിയിട്ടുള്ള സേവനങ്ങള്‍ മാനവ ഹൃദയങ്ങളില്‍ ദിവ്യചൈതന്യം ചൊരിയുന്നു വെന്നും മാനവ സേവ മാധവ സേവയാക്കിയ വ്യക്തിയാണ് അദ്ദേഹം എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബിടിഎച്ചില്‍ നടന്ന വയലിപറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്ര പ്രകാശനവും മതസൗഹാര്‍ദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഫാ. വര്‍ഗീസ് കല്ലാപ്പാറയാണ് വയലി പറമ്പില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യ പ്രതി അഭി.ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ് മേത്രാപ്പോലിത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എം.എല്‍ .എ എസ്. ശര്‍മ്മ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.വന്ദ്യ തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ,വന്ദ്യ ജോര്‍ജ് പോള്‍ കോര്‍ എപ്പിസ്‌കോപ്പ,ഫാ. വര്‍ഗീസ് അരീക്കല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് വയലിപറമ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സിസ്റ്റര്‍ സാറാ മേനാചേരി,സി.വൈ. വര്‍ഗീസ്,.ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മലങ്കര സഭയ്ക്കും സമൂഹത്തിനും മാര്‍ ഗ്രിഗോറിയോസ് നല്‍കിയിട്ടുളള സേവനങ്ങളാണ് ജീവചരിത്രത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്.200 രൂപയാണ് പുസ്തകത്തിന്റെ വില. മാര്‍ ഗ്രിഗോറിയോസിന്റെ 45-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സൗത്ത് വാഴക്കുളം മേരിഗിരി പള്ളിയില്‍ നടന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.