മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന യൂത്ത്
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ഞനിക്കര മോര്‍ ഏലിയാസ് ത്രിദീയന്‍
ബാവയുടെ കബറിടത്തിനുമുന്നില്‍ ആദ്യക്ഷരം കുറിക്കല്‍ ചടങ്ങ് നടത്തി.
ദയറാ തലവന്‍ മോര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങില്‍ ഫാ. ഇ.കെ.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഗീവര്‍ഗീസ് മോര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.
ഫാ.എബി സ്‌റ്റീഫന്‍, ബിനു വാഴമുട്ടം, വിപിന്‍ ജോണ്‍ കുര്യാക്കോസ്, ഷിബു വള്ളിക്കോട്, ലിജോ ഉമ്മന്‍, ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു.

കരിങ്ങാച്ചിറ കത്തീഡ്രലില്‍ വിദ്യാരംഭം നടത്തി
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി
കത്തീഡ്രലില്‍ വ്യാഴാഴ്ച വിദ്യാരംഭം നടത്തി. കുര്‍ബാനയ്ക്കു ശേഷം
വികാരിമാരായ ഫാ. ഷമ്മി ജോണ്‍, ഫാ. റോയി പോള്‍, ഫാ. വര്‍ഗീസ് പുലയത്ത്
എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. 150ഓളം കുട്ടികള്‍ ആദ്യക്ഷരം
കുറിച്ചു.
പിറവം വലിയ പള്ളിയില്‍ വിദ്യാരംഭം നടത്തി
പിറവം : സെന്റ് മേരീസ് യാക്കോബായ സുറിയാനി
പള്ളിയില്‍ വ്യാഴാഴ്ച വിദ്യാരംഭം നടത്തി. കുര്‍ബാനയ്ക്കു ശേഷം
വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ. മാത്യു
എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
No comments:
Post a Comment