സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, October 22, 2011

കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ശക്രള്ള ബാവായുടെ കബറിടത്തിലേക്ക്‌ തീര്‍ത്ഥയാത്രയായി നൂറു കണക്കിന് വിശ്വാസികള്‍ എത്തി

  ഇന്ന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം നല്‍കും.
അഭി. അഭി. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്, അഭി അബ്രാഹം മോര്‍ സേവേറിയോസ് ,അഭി. മാത്യൂസ്‌ മോര്‍ ഇവാനിയോസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലാസ്,  അഭി. പൌലോസ് മോര്‍ ഐറേനിയോസ്, എന്നിവര്‍ സഹ കാര്‍മികര്‍   
    പെരുന്നാള്‍ ശുശ്രൂക്ഷകള്‍ തല്‍സമയം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
കണ്ടനാട്: മുളന്തുരുത്തി മര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്നും കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ശക്രള്ള ബാവായുടെ 247 മത് ഓര്‍മ്മ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി വിശുദ്ധന്റെ കബറിടത്തിലേക്ക്‌ ഇന്നലെ കാല്‍നട തീര്‍ത്ഥയാത്രയായി നൂറു കണക്കിന് വിശ്വാസികള്‍ എത്തി ചേര്‍ന്നു.മര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്നും കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെയും,ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി. കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലിത്തടെയും നേതൃത്വത്തില്‍ നടന്ന ധൂപ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് യാത്ര ആരംഭിച്ചത്.ആറിന്‌ കരവട്ടെ കുരിശില്‍ ധൂപപ്രാര്‍ത്ഥനയും അവല്‍ നേര്‍ച്ചയും നല്‍കി. 6.45ന്‌ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം അനുസ്‌മരണ പ്രസംഗവും  കബറില്‍ ധൂപപ്രാര്‍ത്ഥനയും നടന്നു. ഇന്ന് 7 .30 നു പ്രഭാതപ്രാര്‍ത്ഥന, 8.30ന്‌ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം നല്‍കും.10.30ന്‌ അവാര്‍ഡ്‌ദാനം, 10.40ന്‌ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്‌ഘാടനം. തുടര്‍ന്ന്‌ കബറിങ്കലുള്ള ധൂപപ്രാര്‍ത്ഥന, കള്ളപ്പം നേര്‍ച്ച, 11.15 ന്‌ ഇടയത്തുമുകള്‍ കുരിശിലേക്ക്‌ പ്രദക്ഷിണം, 12.30ന്‌ നേര്‍ച്ചസദ്യ.

കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.