സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 23, 2011

മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ ഉപവാസസമരം നടത്തും.

തൃശ്ശൂര്‍: യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി തൃശ്ശൂര്‍ ഭദ്രാസനത്തിലെ കട്ടിലപൂവം സെന്‍റ് മേരീസ്‌ പള്ളിയില്‍ വെച്ച് കൂടി. പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ സ്വാഗതം ആശംസിച്ചു.സെക്രട്ടറി ബിജു സ്കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേര്‍ന്ന കമ്മിറ്റിയില്‍ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.   
മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും.
ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപെരിയാര്‍ ഡാമിന്‌ പകരമായി പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ മരണ ഭയത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപെട്ടു ഇടുക്കി ലോക്സഭാ മണ്ഡത്തിലെ അയ്യപ്പന്‍ കോവിലെ  ചപ്പാത്തില്‍ വര്‍ഷങ്ങളായി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട്‌ ജനകീയ സമരം നടന്നുവരികയാണ്‌. ഇടുക്കി,കോട്ടയം,എറണാകുളം ജില്ലയിലെ ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാറിന്‌ സംഭവിക്കുന്ന ചെറിയ അപകടം പോലും. മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും. ഉപവാസസമരം യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
നവംബര്‍ 6 മുതല്‍ 13 വരെ യുവജനവാരം ആയി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യുവജനവാരത്തിന്റെ  ഉദ്ഘാടനം ഒക്ടോബര്‍ 30 നു കോലഞ്ചേരിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്യും.
തൃശ്ശൂര്‍, മംഗലാപുരം, മുംബൈ തുടങ്ങിയ ഭദ്രാസനങ്ങളില്‍ 2012 ജനുവരി മുമ്പായി  ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. വാര്‍ഷിക ക്യാമ്പ്‌ മലബാര്‍ ഭദ്രാസനത്തില്‍  വച്ച് ഫെബ്രുവരിയില്‍  നടത്തും. ഭാരതത്തിന്‌ പുറത്തുള്ള യൂത്ത് അസോസിയേഷന്‍ യൂണിറ്റുകളും അഫിലിയേറ്റു ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ വിവധ വിഭാഗങ്ങള്‍ക്ക് കണ്‍വീനര്‍മാരെ തീരുമാനിച്ചു
കായിക വിഭാഗം കണ്‍വീനര്‍  : ഷിജോ പോള്‍ 
കല വിഭാഗം
കണ്‍വീനര്‍: എല്‍ദോ.കെ.കെ
പബ്ലിസിറ്റി
കണ്‍വീനര്‍ : റെജി പി വര്‍ഗീസ്‌ പിറവം 
ജീവകാരുണ്യം : ജോബി  പി അബ്രാഹം കുറുപ്പംപടി    
മെമ്പര്‍ഷിപ്‌  ക്യാംപൈന്‍: പോള്‍ വടക്കന്‍ പറവൂര്‍
ക്യാമ്പ്‌ കണ്‍വീനര്‍ : ബിജു കെ തമ്പി  
പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.