2002ല്‍ പരുമലയില്‍ നടന്ന യോഗത്തോടെ 95 ലെ വിധി നടത്തിപ്പ് പൂര്‍ത്തിയായെന്നും നടപ്പാക്കാന്‍ ഇനിയൊന്നും ശേഷിക്കുന്നുമില്ലെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയാണ് നിലനില്‍പ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.
മലങ്കര സഭയില്‍ കേസുകളുടെ പെരുമഴക്കാലത്തിന് ഇതോടെ തുടക്കമാകുമെന്നാണ് ആശങ്ക. ഒരോ പള്ളിക്കും കേസ് വരുന്നതോടെ സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാകും. ഓരോ പള്ളിക്കും പ്രത്യേകം കേസ് സമര്‍പ്പിക്കും. നിയമത്തിന്റെ പഴുതുകള്‍ തേടിപ്പിടിച്ച് ന്യായം നിരത്തിയാലും ഇടവകജനം ഒറ്റക്കെട്ടായി പൊതുയോഗം ചേര്‍ന്ന് തങ്ങള്‍ 34 ലെ ഭരണഘടന സ്വീകരിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ കോടതിക്ക് എന്തു ചെയ്യാന്‍ മറുചോദ്യവും ഓര്‍ത്തഡോക്സ് സഭയില്‍ത്തന്നെ ഉയരുന്നുണ്ട്.
സമുദായക്കേസില്‍ ഇടവകകള്‍ കക്ഷിയല്ലാത്തതിനാല്‍ അവയെ ബാധിക്കുംവിധമൊരു പ്രഖ്യാപനം നല്കാന് കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി. വിധി വ്യാഖ്യാനിച്ച കീഴ്ക്കോടതികള്‍ സെക്ഷന്‍ 92 പ്രകാരമല്ലാത്ത പള്ളിക്കേസുകള്‍ തള്ളുന്ന പ്രവണത ഏറിയ സാഹചര്യത്തിലാണ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്ച പുത്തന്‍കുരിശ്, കണ്ടനാട് പള്ളികേസുകള്‍ ഇപ്രകാരം കോടതി നിരസിച്ചിരുന്നു.
No comments:
Post a Comment