സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, October 18, 2011

പുതിയ പള്ളി വെയ്ക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഔദാര്യം ആവശ്യമില്ല - യാക്കോബായ സഭ

തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്നലെ വൈകി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കപരിഹാരം അനന്തമായി നീളുകയാണ്‌. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ്‌ ചര്‍ച്ച വഴിമുട്ടിയത്‌. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു തയാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു. അതേസമയം ഇടവക ജനങ്ങളില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തില്‍ യാക്കോബായ സഭ ഉറച്ചു നിന്നു.കോട്ടൂര്‍ ചാപ്പലിനോട് ചേര്‍ന്ന് പുതിയ പള്ളി വെയ്ക്കുവാന്‍ സ്ഥലവും ധന സഹായവും നല്‍കാമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ നിലപാടും യാക്കോബായ സഭ തള്ളി. പുതിയ പള്ളി വെയ്ക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഔദാര്യം ആവശ്യമില്ലന്നു യാക്കോബായ സഭ ചര്‍ച്ചയില്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ വിധി നടപ്പാക്കണമെന്നാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്‌. ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കി. ഇരു സഭാ പ്രതിനിധികളുമായി ഇതു നാലാം വട്ടമാണ്‌ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്‌. നവം 2 നു കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുവാന്‍ സാധ്യതയില്ല.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.