കോതമംഗലം: മാര്‍തോമ ചെറിയപള്ളിയില്‍ പരി. ബാവയുടെ 326-ാം
ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന ദിവസങ്ങളില്‍ വന്‍ ജനത്തിരക്ക്
കണക്കിലെടുത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. വാഹനങ്ങള്‍ക്ക്
കോതമംഗലം നഗരത്തില്‍ പ്രവേശിക്കുന്നതിന് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബര്‍ 2, 3 തീയതികളില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 5 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും 50 എസ്‌ഐമാരുടേയും 450 കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന 500 അംഗ പോലീസ് സേനയെ വിന്യസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. നിരത്തിലും പള്ളി പരിസരങ്ങളിലും നിരവധി ഒളിക്യാമറകള്‍ സ്ഥാപിക്കും. ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ഈ ദിവസങ്ങളില്‍ കൊച്ചി ഷാഡോ പോലീസിന്റെ സേവനവും ഉണ്ടായിരിക്കും.
നഗരത്തിലും പള്ളി പരിസരത്തും ഭിക്ഷാടനം പൂര്‍ണ്ണമായി നിരോധിച്ചു. ഭിക്ഷാടനത്തിന്റെ മറവില്‍ മോഷ്ടാക്കള്‍ തമ്പടിക്കുവാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഭിക്ഷാടനം നിരോധിച്ചത്.
ലോഡ്ജുകളിലും പരിശോധന കര്‍ശനമാക്കി. പെരുന്നാള്‍ കച്ചവടത്തിന്
എത്തിയിട്ടുള്ളവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പോലീസ്
നല്കും. പ്രധാന റോഡുകളിലും പള്ളിത്താഴത്തും ഗതാഗത സ്തംഭനം ഒഴിവാക്കാന്‍
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ലോറികള്‍ നഗരത്തിലൂടെ പോകുന്നത്
പൂര്‍ണ്ണമായി നിരോധിച്ചു.പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബര്‍ 2, 3 തീയതികളില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ 5 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും 50 എസ്‌ഐമാരുടേയും 450 കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന 500 അംഗ പോലീസ് സേനയെ വിന്യസിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. നിരത്തിലും പള്ളി പരിസരങ്ങളിലും നിരവധി ഒളിക്യാമറകള്‍ സ്ഥാപിക്കും. ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ഈ ദിവസങ്ങളില്‍ കൊച്ചി ഷാഡോ പോലീസിന്റെ സേവനവും ഉണ്ടായിരിക്കും.
നഗരത്തിലും പള്ളി പരിസരത്തും ഭിക്ഷാടനം പൂര്‍ണ്ണമായി നിരോധിച്ചു. ഭിക്ഷാടനത്തിന്റെ മറവില്‍ മോഷ്ടാക്കള്‍ തമ്പടിക്കുവാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഭിക്ഷാടനം നിരോധിച്ചത്.
പ്രധാന പെരുന്നാള്‍ ദിവസങ്ങളായ ഞായറാഴ്ചയും തിങ്കളാഴ്ചയും ഹൈറേഞ്ച് ഭാഗത്തു നിന്നും വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ ശോഭന സ്‌കൂളിനു മുന്‍വശം ആളുകളെ ഇറക്കി ആലുവ-മൂന്നാര്‍ റോഡിന്റെ വലതുവശത്തും ബൈപാസിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ചേലാട് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ മലയിന്‍കീഴ് കവലയില്‍ ആളെ ഇറക്കി ബൈപ്പാസ് റോഡിന്റെ വടക്കുവശം മാത്രം പാര്‍ക്ക് ചെയ്യണം.
പെരുമ്പാവൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തങ്കളം ബസ്സ്റ്റാന്‍ഡിനു സമീപം ആളുകളെ ഇറക്കി എഎം റോഡില്‍ ഗതാഗത തടസ്സമില്ലാതെ പാര്‍ക്ക് ചെയ്യണം. ദീര്‍ഘദൂര സര്‍വീസ് ബസ്സുകളും മറ്റു സ്വകാര്യ വാഹനങ്ങളും ബൈപ്പാസ് റോഡുവഴി മാത്രം പോകേണ്ടതാണ്.
മൂവാറ്റുപുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എംഎ കോളേജ് ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം കോളേജിന്റെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
സര്‍വീസ് ബസ്സുകള്‍ വിമലഗിരി സ്‌കൂള്‍ ജംഗ്ഷനില്‍ ആളുകളെ ഇറക്കി മടങ്ങിപോകണം.
പോത്താനിക്കാട്-വാരപ്പെട്ടി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കോഴിപ്പിള്ളി ജംഗ്ഷനില്‍ ഇറക്കി കോഴിപ്പിള്ളി, ചക്കാലക്കുടി ഭാഗങ്ങളില്‍ ഗതാഗത തടസ്സമില്ലാതെ പാര്‍ക്ക് ചെയ്യണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ പ്രധാന റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പള്ളിയങ്കണത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമിനോടനുബന്ധിച്ച് ഡോക്ടറുടെ സേവനം ലഭ്യമാണ്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ 9497987125, 9497980473.
1 comment:
ഇത് ഷെയര്‍ ചെയ്തതിനു വളരെ നന്ദി
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Post a Comment