സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 9, 2011

മെല്‍ബണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായപ്പള്ളി സാധുജന സംരക്ഷണ ഫണ്ട്‌ വിതരണം ചെയു

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ സാധുജന സംരക്ഷണ ഫണ്ട്‌ നിര്‍ധനരായ അഞ്ച്‌ വ്യകികള്‍ക്ക്‌ ചികിത്സാ സഹായമായി എണ്‍പതിനായിരം രൂപത ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ കോതമംഗലം വി. മര്‍ത്ത മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ വച്ച്‌ വി. കുബ്ബാനാനന്തരം വിതരണം ചെയു. ചികിത്സാ ധനസഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ നിന്നും പള്ളിയുടെ മനേജിംഗ്‌ കമ്മിറ്റി തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായവര്‍ക്കാണ്‌, ധനസഹായം നല്‍കിയത്‌.
ദൈവം നല്‍കുന്ന അനുഗ്രഹങ്ങള്‍ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന സഹജീവികളുമായി പങ്കിടുമ്പോള്‍ വി.യോഹന്നാന്റെ സുവിശേഷത്തില്‍പ്പറയുന്ന ദൈവസ്‌നേഹമാണ്‌ വെളിവാക്കപ്പെടുന്നതെന്നും വേദനിക്കുന്നവന്റെ വേദനയില്‍ പങ്കാളികളാകുമ്പോളാണ്‌ ൈക്രസവ സാക്ഷ്യം നിറവേറ്റപ്പെടുന്നതെന്നും ശ്രേഷ്‌ഠ ബാവാതിരുമേനി ഉത്‌ബോധിപ്പിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മെല്‍ബണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.