സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 27, 2011

സ്‌കൂള്‍ വാന്‍ ആറ്റിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

തിരുവനന്തപുരം: കണിയാപുരത്തിന് സമീപം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ ആറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പരിക്കേറ്റ 17 വിദ്യാര്‍ഥികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്ന് വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുമ്പ സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ വാന്‍ പാര്‍വതി പുത്തനാറ്റിലേക്ക് മറിയുകയായിരുന്നു.
ചാന്നാങ്കര പാലത്തിനു തെക്ക് ആറ്റിന് സമാന്തരമായുള്ള റോഡില്‍ നിന്നാണ് വാന്‍ ആറ്റിലേക്ക് മറിഞ്ഞത്. പുതുക്കുറുച്ചി ശാന്തിപുരം ട്രീസ കോട്ടേജില്‍ സന്തോഷിന്റെ മകള്‍ കനികസന്തോഷ് (അഞ്ച്), കഠിനം കുളം വീണഭവനില്‍ പരേതനായ മനോജ്കുമാറിന്റെയും വീണയുടെയും മകന്‍ അശ്വിന്‍ ( ഒമ്പത്), പുതുക്കുറുച്ചി കാര്‍ത്തികയില്‍ സുരേഷ് കുമാറിന്റെ മകന്‍ ആരോമല്‍ എസ്.നായര്‍ (ഒമ്പത്) എന്നിവരാണ് മരിച്ചത്.
കനിക ജ്യോതിനിലയം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മറ്റു രണ്ട്‌പേരും നാലാം ക്ലാസ് വിദ്യാര്‍ഥികളും. ജ്യോതി നിലയം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബിഷപ്പ് പെരേര മെമ്മോറിയല്‍ യു.പി. സ്‌കൂളിന്റേതാണ് വാന്‍. ആറ്റില്‍ കിടന്ന വള്ളത്തിന് മുകളിലേക്ക് വാന്‍ വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവറെയും ക്ലീനറെയും കൂടാതെ 23 വിദ്യാര്‍ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്. അപകട സ്ഥലത്തുതന്നെ മൂന്നുകുട്ടികളും മരിച്ചിരുന്നു. അപകടത്തില്‍ കൂടുതല്‍ പേര്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ രാത്രി ഏഴരവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. കൊച്ചിയില്‍ നിന്ന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ കാണാനില്ലെന്ന പരാതി ഇല്ലാത്തതിനാല്‍ രാത്രി വൈകി തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഈ വര്‍ഷം ഫിബ്രവരി 17-ന് നഴ്‌സറി കുട്ടികളുമായി പോയ വാന്‍ മറിഞ്ഞ് ആറ് കുട്ടികളും ആയയും മരിച്ച പാര്‍വതിപുത്തനാര്‍ തന്നെയാണ് തിങ്കളാഴ്ച വീണ്ടും മരണക്കയമായത്.
അപകടം നടന്നതിനു തൊട്ടടുത്ത് ഒരു വിദ്യാര്‍ഥിയെ ഇറക്കിയശേഷം മുന്നോട്ട് പോയ വാന്‍ റോഡിന്റെ വശത്തുനിന്ന് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആറ്റിന് സമാന്തരമായി സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടകാരണം എന്നാണ് കരുതുന്നത്. അപകടസമയത്ത് നായ കുറുകെ ചാടിയപ്പോള്‍ വാന്‍ വെട്ടിത്തിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള ഡ്രൈവര്‍ ജിഫേഴ്‌സന്‍ പറഞ്ഞു.
വാനിന്റെ ക്ലീനര്‍ ഷിബിന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷപ്പെടുത്തിയവരെ സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും നാട്ടുകാര്‍ തന്നെ ആസ്പത്രികളിലെത്തിച്ചു. അപകടവിവരം അറിഞ്ഞ് പോലീസും അഗ്‌നിശമന സേനയും കൂടുതല്‍ ആംബുലന്‍സുകളും സ്ഥലത്തെത്തിച്ചു.
രക്ഷിതാക്കള്‍ തന്നെ ഏര്‍പ്പാടാക്കിയതാണ് വാന്‍ എന്ന് സ്‌കൂളധികൃതര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ എത്രപേര്‍ അപകടത്തില്‍ പ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ ആദ്യം സ്‌കൂളധികൃതര്‍ക്കായില്ല. വാന്‍ വീണ വള്ളത്തിനടിയില്‍ കുട്ടികളുണ്ടോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നീട് വള്ളം പൊളിച്ച് കരയ്ക്ക് കയറ്റിയും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
പാര്‍വതി പുത്തനാര്‍ കഠിനംകുളം കായലില്‍ ചേരുന്നതിന് ഏതാനും വാര അകലെയാണ് അപകടസ്ഥലം. അനധികൃത മണല്‍ഖനനം നടക്കുന്ന ഇവിടെ വലിയ ആഴവും അടിയൊഴുക്കും കൂടുതലാണെന്ന് തദ്ദേശവാസികള്‍ അറിയിച്ചു. പരിക്കേറ്റ 14 പേര്‍ എസ്.എ.ടിയിലും ഒരാള്‍ കിംസിലും രണ്ടു പേര്‍ കഴക്കുട്ടം സി.എസ്.ഐ. മിഷന്‍ ആസ്പത്രിയിലും ചികിത്സയിലാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രധാകൃഷ്ണന്‍, കെ.എം.മാണി, വി.എസ്. ശിവകുമാര്‍, പി.കെ.അബ്ദുറബ്ബ്, പി.കെ.ജയലക്ഷ്മി, എം.എല്‍.എ മാരായ പാലോട് രവി, എം.എ. വാഹിദ്, വി.ശശി, ബി. സത്യന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി. സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡി.ജി.പി ജേക്കബ്പുന്നൂസ് അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ. ജമീലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.