സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, September 17, 2011

അനുരഞ്ജന ശ്രമം വിഫലം :യാക്കോബായ സഭ സമരവുമായി മുന്നോട്ട്

 മര്‍ത്തോമ്മ സഭയിലെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ശ്രേഷ്ഠ ബാവയെ സന്ദര്‍ശിച്ചപ്പോള്‍
കോലഞ്ചേരി: അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷക സമിതിയുടേയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിദ്ധ്യത്തില്‍ ഇരുവിഭാഗവും നടത്തിവരുന്ന ചര്‍ച്ചകള്‍ ഫലവത്താകാത്ത സാഹചര്യത്തില്‍ ഇരു സഭകളും ചര്‍ച്ചകള്‍ വിട്ട് സമരരംഗത്തേക്കിറങ്ങുവാന്‍ തീരുമാനിച്ചു.
എന്നാല്‍, സമരം അവസാനിപ്പിക്കുന്നതിലേക്കായി വെള്ളിയാഴ്ച രാത്രി പുത്തന്‍കുരിശ് ടിബിയില്‍ ജില്ലാ കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു.
യാക്കോബായ സഭ വെള്ളിയാഴ്ച വൈകീട്ട് ഇടവകാംഗങ്ങളുടേയും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും ഭക്തസംഘടനകളുടെയും സംയുക്തയോഗം ചേര്‍ന്നു. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും. ഇടവക കുടുംബങ്ങളുടെ സെന്‍സസ് രേഖകള്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കുവാനും, ഞായറാഴ്ച ഭദ്രാസനത്തിലെ വിശ്വാസികള്‍ കോലഞ്ചേരിയില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ഥനാദിനം ആചരിക്കുവാനുമാണ് യോഗത്തില്‍ തീരുമാനമെടുത്തത്. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ ഇവാനിയോസ്, മാത്യുസ് മാര്‍ അപ്രേം എന്നിവര്‍ സംബന്ധിച്ചു. വികാരി വര്‍ഗീസ് ഇടുമാരി അധ്യക്ഷനായി. പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. പൗലോസ് പുതിയമഠം, സ്ലീബ ഐക്കരക്കുന്നത്ത് ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു. രാത്രി യാക്കോബായ സഭയുടെ നേതാക്കളുടെ പ്രത്യേക യോഗവും നടത്തി സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കോലഞ്ചേരിയില്‍ പ്രകടനവും നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രാര്‍ഥനായജ്ഞ സമരം തുടര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.