തിരുവാങ്കുളം: യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ ക്യംതാ സെമിനാരിയില്‍ ധ്യാനയോഗവും ഡോ. തോമസ് മാര്‍ ഒസ്താത്തിയോസിന്റെയും പുണ്യശ്ലോകനായ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാച്ചന്റെയും ശ്രാദ്ധപ്പെരുന്നാളും ശനി, ഞായര്‍ തീയതികളില്‍ നടക്കും.
ശനിയാഴ്ച രാവിലെ 10ന് തുടങ്ങുന്ന ധ്യാനയോഗത്തിന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഞായറാഴ്ച രാവിലെ 8.40ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ ടി.എം. ജേക്കബ്, കെ. ബാബു എന്നിവര്‍ക്ക് സ്വീകരണം നല്‍കും. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കാഷ് അവാര്‍ഡ് നല്‍കും. 11.45ന് നേര്‍ച്ചസദ്യ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശിര്‍വദിക്കും.

No comments:
Post a Comment