സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, July 27, 2011

ശ്രേഷ്ഠ ബാവയ്ക്കും ആര്‍ച്ച് ബിഷപ്പിനും പിറന്നാള്‍ മധുരം

ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിന്റെ ആഭിമുഖ്യത്തില്‍ കെര്‍ഹോങ്ക്‌സണിലുള്ള ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെട്ട ഇരുപത്തിയാറാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ സമ്മേളനവേദി ആത്മീയ മേലധ്യക്ഷന്മാരുടെ ജന്മദിനാഘോഷങ്ങള്‍ക്കുകൂടി വേദിയായി.
ജൂലൈ 22ന് എണ്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ച മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും, നാല്‍പ്പത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിനും ആശംസകള്‍ നേരുവാന്‍ മന്‍ഹാട്ടന്‍ തീയേറ്ററിലെ പ്രധാന വേദിയില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് (മലേക്കുരിശ് ദയറാധിപന്‍), അയൂബ് മോര്‍ സില്‍വാനോസ് (അമേരിക്കന്‍ ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരോടൊപ്പം സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ ഒത്തുചേര്‍ന്നു.


ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ ആമുഖ പ്രസംഗം നടത്തി. ദീയസ്‌കോറസ് മെത്രാപ്പോലീത്ത, സില്‍വാനോസ് മെത്രാപ്പോലീത്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലങ്കര സഭയുടെ വളര്‍ച്ചയ്ക്ക് കഠിനയത്‌നം ചെയ്യുന്ന ശ്രേഷ്ഠ ബാവയ്ക്കും, പ്രവാസി സമൂഹത്തില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനിക്കാനാവുംവിധം വളരുന്ന മലങ്കര ആര്‍ച്ച് ഡയോസിസിന്റെ സാരഥി തീത്തോസ് മെത്രാപ്പോലീത്തയ്ക്കും അനുഗ്രഹാശ്ശിസിന്റേയും ദൈവപരിപാലനത്തിന്റേയും നാളുകള്‍ ഉണ്ടാകട്ടെയെന്ന് തിരുമേനിമാര്‍ ആശംസിച്ചു. മോര്‍ തീത്തോസ് തിരുമേനി കേക്ക് മുറിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ പിറന്നാള്‍ ആശംസകളും പ്രാര്‍ത്ഥനയും ശ്രേഷ്ഠബാവയെ അറിയിക്കുകയുണ്ടായെന്ന് മോര്‍ തീത്തോസ് അറിയിച്ചു. ഭദ്രാസന ജോയിന്റ് സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട് അവതാരകനായിരുന്നു. ഫാ. സജി കുര്യാക്കോസിന്റെ (ഹൂസ്റ്റണ്‍) നേതൃത്വത്തില്‍ വൈദീകരും വിശ്വാസികളും പിറന്നാള്‍ മംഗളഗാനം ആലപിച്ചു.
ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ റവ.ഫാ. പോള്‍ തോട്ടയ്ക്കാട്, സാജു പൗലോസ് സി.പി.എ (ഭദ്രാസന ട്രഷറര്‍), ജോയിന്റ് ട്രഷറര്‍ സാജു പൗലോസ് മാരോത്ത്, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.