സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, July 20, 2011

കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയ്ക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്‌

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 26-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയും പ്രധാന പ്രഭാഷകനുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയ്ക്ക് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. മലങ്കര ആര്‍ച്ച് ഡയോസിസിന്റെ പ്രത്യേക ക്ഷണപ്രകാരം സഭാതലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ ഈവാസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുഗ്രഹാശീര്‍വാദത്തോടെ എത്തിച്ചേര്‍ന്ന മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയെ വൈദീക ശ്രേഷ്ഠര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഭദ്രാസന ജോയിന്റ് ട്രഷറര്‍ സാജു പൗലോസ് മാരോത്ത്, റവ. ഡീക്കണ്‍ ജോയല്‍ ജേക്കബ് എം.ഡി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.
വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഭദ്രാസന ആസ്ഥാനത്ത് എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്ത അരമന ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനയര്‍പ്പിച്ചു. മലേക്കുരിശ് ദയറായുടെ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ മോര്‍ ദിയസ്‌കോറസ് തിരുമേനി ഇത് രണ്ടാം തവണയാണ് മലങ്കര ആര്‍ച്ച് ഡയോസിസ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകനാകുന്നത്. പ്രമുഖ വാഗ്മിയും വേദപണ്ഡിതനുമായ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനി നാലുദിനം നീളുന്ന കണ്‍വെന്‍ഷനില്‍ ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.
'കര്‍ത്താവേ വിശ്വസ്തന്‍: അവന്‍ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയില്‍ അകപ്പെടാത്തവണ്ണം കാത്തുകൊള്ളും' (2 തെസ്സലോനിക്യാര്‍ 3:3) എന്നതാണ് ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ തീം. ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ പ്രമുഖ കണ്‍വെന്‍ഷന്‍ കേന്ദ്രമായ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ് ഞായറാഴ്ച പ്രത്യേകം തയാറാക്കപ്പെട്ട ത്രോണോസില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കുന്നതാണ്. മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സിലിനാണ് കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ മുഖ്യ ചുമതല. ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച് ഡയോസിസ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.