സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, May 31, 2010

ആബൂണ്‍ മോര്‍ ബസ്സേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഓണക്കൂര്‍ സെഹിയോണ്‍ യാക്കോബായ സുറിയാനി പള്ളിയില്‍

               
                     ആബൂണ്‍ മോര്‍ ബസ്സേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ മഹനീയ സാന്നിധ്യത്തില്‍  ഓണക്കൂര്‍ സെഹിയോണ്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത വി കുര്‍ബ്ബാന അര്‍പ്പിച്ചപ്പോള്‍.

Sunday, May 30, 2010

വിശുദ്ധനാട് തീര്‍ത്ഥയാത്ര

            പിറവം വലിയ പളളി യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു.സിറിയ,ജോര്‍ദ്ദാന്‍, ഇസ്രായേല്‍, സീനായ്, ഈജിപ്റ്റ് എന്നിവടങ്ങളിലേക്ക് 2010 സെപ്റ്റംബര്‍ 6 ന് പുറപ്പെടുന്ന തീര്‍ത്ഥയാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
പാക്കേജ് 1 :സെപ്റ്റംബര്‍ 8    
ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്റ്റ്  - 9 ദിവസം

Rs:58000/-
പാക്കേജ് 2 :സെപ്റ്റംബര്‍ 6   
സിറിയ,ജോര്‍ദ്ദാന്‍, ഇസ്രായേല്‍,ഈജിപ്റ്റ് - 11 ദിവസം
( പരി.പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ചയ്ക്ക്  അവസരം)
Rs : 73500 /- 

വിശദ വിവരങ്ങള്‍ക്ക് Mob:9048923340, 9447820671,9497794316.

Saturday, May 22, 2010

യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വാര്‍ഷിക ദേശിയ ക്യാമ്പ്‌

                    ചിന്ത വിഷയം : "ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക" (വെളി.3 .19 )
                          യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വാര്‍ഷിക ദേശിയ ക്യാമ്പ്‌ തുരുത്തിപ്ലി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ തുടങ്ങി.അബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കബാവ ക്യാമ്പ്‌ ഉത്ഘാടനം ചെയ്തു.യുവാക്കള്‍ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണമെന്നും  പ്രാര്‍ത്തനയോടു   കൂടിയുള്ള ജീവിതം കൈമുതലായിട്ടുള്ളവരാകണമെന്നും ബാവ പറഞ്ഞു.പ്രസിഡണ്ട്‌  അഭി. പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപോലിത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട് ഫാ ജോയ്  ആനക്കുഴി സ്വാഗതം പറഞ്ഞു.  അഭി. ഡോ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി.മുന്‍ ജനറല്‍ സെക്രട്ടറിമാരെ ചടങ്ങില്‍ ആദരിച്ചു. നവാബിഷിക്ത്തരായ അഭി.ഐസക് മോര്‍ ഒസത്താത്തിയോസ് മെത്രാപോലിത്ത, അഭി ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ്  മെത്രാപോലിത്ത എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അഭി. ഡോ മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ മെത്രാപോലിത്ത, ഗബ്രിയേല്‍ റംമ്പാന്‍, പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ ,ഫാ.ബഹനാന്‍ പതിയാരത്തു പറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.ഭക്ഷണത്തിനു ശേഷം അഭി. പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപോലിത്ത വിഷയാവതരണം നടത്തി.  
അതിനുശേഷം ക്യാമ്പ്‌ അംഗങ്ങള്‍ പരിജയപെടല്‍ നടത്തി.
                   വൈകിട്ട് 4 നു  റെജിസ്ട്രേഷന്‍ ആരംഭിച്ചു.സഭയിലെ പള്ളികളെ  പ്രതിനിതീകരിച്ചു 500 ഓളം പ്രതിനിതികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

                                     

Wednesday, May 19, 2010

Holy Episcopal Synod and Annual Retreat of Metropolitans concludes today at Patriarchal Centre, Puthencuriz


PUTHENCURIZ: The Annual Holy Episcopal Synod and Retreat of Metropolitans of Jacobite Syriac Orthodox Church will conclude today, May 19, Wednesday at Patriarchal Centre here. His Beatitude Catholicos Baselios Thomas I is presiding over. The Holy Episcopal Synod started on May 17, Monday. 
   
. Metropolitans Their Graces Mor Gregorios Joseph (Synod Secretary, Kochi Diocese), Dr. Mor Ivanios Mathews (Kandanad), Mor Athanasius Geevarghese (Simhasana Churches), Mor Dioscorus Kuriakose (Simhasana Churches), Dr. Mor Theophilose Kuriakose (Resident Metropolitan, MSOTS, Central Europe), Dr. Mor Coorilos Geevarghese (Niranam, UK), Mor Eusebios Kuriakose (Thrissur, Mumbai), Mor Aphrem Mathews (Ankamali - High Range), Mor Theodosius Mathews (Kollam), Mor Osthatheos Pathrose (Chairman, Liturgical Commission), Mor Athanasius Elias (Assistant to Catholicos, Working President, Viswasa Samrakshana Samithy), Mor Gregorios Kuriakose (Metropolitan Knanaya Arch Diocese, Kallisserry - Malabar Region), Mor Chrisostomos Markose (EAE), Mor Irenios Paulose (Kozhikode, Australia), Mor Anthonios Ya'qub (Honnavar Mission), Mor Philoxenos Zacharias (Malabar), Mor Osthatheos Ishaq (Mylapore, Delhi) and Mor Barnabas Geevarghese (Spiritual Organizations) attended the Synod on Tuesday.

Monday, May 17, 2010

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഏകദിന വാര്‍ഷിക ക്യാമ്പ്

               കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഏകദിന വാര്‍ഷിക ക്യാമ്പിന്റെ സമാപന സമ്മേളനം യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അഭി.പൗലോസ്‌ മാര്‍ ഐറേനീയോസ്‌ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
                       യാക്കോബായ യൂത്ത് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ബിജു ഞെളിയം പറമ്പിലിന്റെ മരണം  കൊലപാതകമാന്നു സി ബി ഐ യുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ആവശ്യപെട്ടു 
           കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഏകദിന വാര്‍ഷിക ക്യാമ്പ് കുറുഞ്ഞി സെന്‍റ് പീറ്റേഴ്സ് &  സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ചു നടന്നു.വി. കുര്‍ബ്ബാനയ്ക്കു ശേഷം വികാരി റവ.ഫാ വരഗീസ് കളപുരയംക്കല്‍ പതാക ഉയര്‍ത്തി. ഭദ്രാസന വൈസ് പ്രസിഡണ്ട് റവ ഫാ വര്‍ഗീസ് പനച്ചിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ വരഗീസ് കളപുരയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ് സ്വാഗത പ്രസംഗം നടത്തി.സഭാ മാനേജിംഗ് കമ്മറ്റി അംഗം സാബു പോള്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്നു ക്യാമ്പ് അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി.അതിനുശേഷം നടന്ന നേതൃത്ത്വ പരീശീലന ക്ലാസ്സ് ശ്രീ ലാല്‍ വര്‍ഗീസ് സാര്‍ നേതൃത്ത്വം നല്‍കി.ഉച്ച ഭക്ഷണത്തിനു ശേഷം വിവിധ കൌതുക മത്സരങ്ങള്‍ നടത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനം യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അഭി.പൗലോസ്‌ മാര്‍ ഐറേനീയോസ്‌ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.യുവാക്കളാണ് സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയെന്നു മെത്രാപോലീത്ത പറഞ്ഞു.പെരുമ്പാവൂരില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയെ പ്രതികോട്ടിലക്കാമെന്നു ആരും കരുതേണ്ട.അത്തരം നീക്കങ്ങളെ ശക്ത്തമായി നേരിടുമെന്നും മെത്രാപോലീത്ത പറഞ്ഞു.ഭദ്രാസന വൈസ് പ്രസിഡണ്ട് റവ ഫാ വര്‍ഗീസ് പനച്ചിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ് സ്വാഗത പ്രസംഗം നടത്തി.കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ ബിജു കെ തമ്പി,  റവ ഫാ വര്‍ഗീസ് കളപുരക്കല്‍, റവ ഫാ ഏലിയാസ്‌ കപ്പുംകുഴി,ശ്രീ ബിജു ടി കെ ,ശ്രീ ജോഷി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസന ജോയിന്റ് സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.

Wednesday, May 12, 2010

മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി ആക്രമണം.

                       മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി ആക്രമണം.കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിഞ്ഞ വധൂ വരന്മാര്‍ മാമ്മലശ്ശേരി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്നപ്പോള്‍ മെത്രാന്‍ കക്ഷി ഗുണ്ടകള്‍ പള്ളിയുടെ ഗേറ്റ് അടക്കുകയും ആക്ഷേഭിക്കുകയും ചെയ്തു.തുടര്‍ന്ന്  യാക്കോബായ വിഭാഗം എത്തി ഇവരെ പള്ളിയില്‍ നിന്നും സുരക്ഷിതരായി വീട്ടില്‍ എത്തിച്ചു.  ഇതിനെത്തുടര്‍ന്ന് വീണ്ടും ഇന്നലെ ( 11 - 05 -10 )
മെത്രാന്‍ കക്ഷി ഗുണ്ടകള്‍ യാക്കോബായ വിഭാഗത്തിന്റെ വീടുകളില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തി.യാക്കോബായ വിഭാഗത്തിലെ എട്ടോളം പേരെ പിറവം ഗവ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലിത്ത ഹോസ്പിറ്റല്‍ സന്തര്‍ശിച്ചു.വൈകിട്ട് 3 pm നു മാമ്മലശ്ശേരി കൈലോലി ചാപ്പലില്‍ നടത്തിയ പ്രതിക്ഷേധ യോഗം അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലിത്ത ഉത്ഖാദനം ചെയ്തു.കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു മെത്രാപോലിത്ത ആവശ്യപെട്ടു.വികാരി റവ ഫാ വര്‍ഗീസ് പുല്ലിയട്ടെല്‍,റവ ഫാ ഗീവഗീസ് ചെങ്ങനാട്ടുകുഴി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, May 5, 2010

Sunday, May 2, 2010

സെന്റ്‌ ജോര്‍ജ് ചാപ്പല്‍ കൂദാശ


               പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിവക പുതുക്കി പണിത കൊമ്പനാമല സെന്റ്‌ ജോര്‍ജ് ചാപ്പല്‍ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ കൂദാശ നടത്തുന്നു.വികാരി വന്ദ്യ സൈമണ്‍ കോര്‍ എപ്പിസ്കോപ്പ,സഹ വികരിമാരായ റവ  ഫാ.റോയ് മാത്യൂസ്‌,റവ ഫാ.വര്‍ഗീസ് പനചിയില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.