സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 20, 2010

മൂസാ ഗൂര്‍ഗാനെയും അനുയായികളെയും മാറ്റിനിര്‍ത്താന്‍ സഭകളുടെ തീരുമാനം

    കൊച്ചി: വിവാദ ജര്‍മ്മന്‍ മെത്രാന്‍ മൂസാ ഗൂര്‍ഗാന്‍ മാര്‍ സേവേറിയോസിനെയും അദ്ദേഹത്തില്‍ നിന്നു സ്‌ഥാനമാനങ്ങള്‍ സ്വീകരിച്ചവരെയും അകറ്റിനിര്‍ത്താന്‍ കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. തീരുമാനം സഭാധ്യക്ഷന്മാര്‍ തന്റെ സഭയിലെ മെത്രാന്മാരെയും വൈദികരെയും അല്‍മായരെയും കത്തുവഴി അറിയിക്കും. മൂസാ ഗൂര്‍ഗാനുമായി ബന്ധമുള്ളവരെ പരിപാടികള്‍ക്കു ക്ഷണിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്‌.ചങ്ങനാശേരി അതിരൂപതാ അരമനയില്‍ നടന്ന വിവിധ സഭകളുടെ എക്യൂമെനിക്കല്‍ കമ്മിഷന്‍ ചെയര്‍മാന്മാരുടെ യോഗത്തില്‍ മൂന്നു കാതോലിക്കാ റീത്തുകള്‍, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, സി.എസ്‌.ഐ. സഭാ പ്രതിനിധികള്‍ സംബന്ധിച്ചു. ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പവ്വത്തില്‍, മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഓര്‍ത്തഡോക്‌സ് സഭയിലെ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, യാക്കോബായ സഭയുടെ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗൂര്‍ഗാനെതിരേ നടപടി സ്വീകരിക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബവ്യവസ്‌ഥ നേരിടുന്ന വെല്ലുവിളികളെപ്പറ്റി വിശ്വാസികളെ ബോധവാന്മാരാക്കുന്നതിന്‌ എല്ലാ സഭാതലവന്മാരും ചേര്‍ന്നു സംയുക്‌ത ഇടയലേഖനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബുക്ക്‌ലെറ്റ്‌ തയ്യാറാക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.