കണ്ടനാട് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖല ഓഫീസിന്റെ കൂദാശ കര്മ്മത്തിനെത്തിയ ശ്രേഷ്ട്ട കാതോലിക്കാ ആബൂണ്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ,ഡോ.അഭി മാത്യൂസ് മോര്‍ ഇവാനിയോസ്,അഭി.ഡോ ഐസക്ക് മോര്‍ ഒസത്താതിയോസ്, അഭി.സഖറിയ മോര്‍ ഫിലക്സീനോസ്,അഭി.ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ണബാസ് എന്നിവര്‍ക്ക് നല്‍കിയ വരവേല്‍പ്പ്.
കണ്ടനാട് ഭദ്രാസനം കൂത്താട്ടുകുളം മേഖല ഓഫിസ് ബെത് ഹൂബോ സെന്ററിന്റെ കൂദാശയും നവഭിഷിക്തരായ മെത്രാപോലിത്തമാര്‍ക്കുള്ള വരവേല്‍പ്പും നാടിനെ ഭക്തി നിര്ഭാരമാക്കി.പാലക്കുഴ സൈന്റ്റ് ജോണ്‍സ് പള്ളിയിലെത്തിയ ശ്രേഷ്ട്ട കാതോലിക്കബവക്കും നവഭിഷിക്ത്തരായ മെത്രാപോളിത്തമാരെയും അലങ്കരിച്ച രഥത്തില്‍ ഭദ്രസന സെക്രട്ടറി കെ ഓ തോമസിന്റെ നേതൃത്ത്വത്തില്‍ കൂത്താട്ടുകുളം ടൌണില്‍ എത്തിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടി എത്തിയ വിശിഷ്ട്ടാതിധികളെ കൂത്താട്ടുകുളത്തെ പൌരാവലിക്കു വേണ്ടി പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കുരിയാക്കോസ് സീകരിച്ചു.കുരുത്തോലയും മുത്തുകുടകളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ വിശിഷ്ട്ടാതിധികളെ ഫാ പോള്‍ പീച്ചിയില്‍,കെ ഓ തോമസ്,ജോയ് ജോസഫ്,ഫാ.തോമസ് കുപ്പമല,കെ ജെ ബി തോമസ് adv: പീറ്റര്‍ കെ ഏലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ സെന്ററിന്റെ കവാടത്തില്‍ എത്തിച്ചു. സെന്റെര്‍ കവാടത്തില്‍ ഫാ സഖറിയ കളരിക്കട്ടിലിന്റെ നേതൃത്ത്വത്തില്‍ കത്തിച്ച മെഴുകുതിരികളോടെ പ്രാര്തനഗീതികളുമായി കാതോലിക്കബാവയെയും നവഭിഷിക്തരായ മേത്രപോലിത്തമാരെയും വരവേറ്റു. തുടര്‍ന്ന് ബാവയുടെ കാര്‍മ്മികത്വത്തില്‍ കൂദാശ കര്‍മ്മം നടന്നു.
No comments:
Post a Comment