സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, April 3, 2010

ഉയിര്പ്പു പെരുന്നാള്‍ നിറവില്‍ പിറവം വലിയപള്ളി

ഉയിര്പ്പു പെരുന്നാള്‍ നിറവില്‍  പിറവം വലിയപള്ളി 
ബോബി തച്ചാമറ്റം.

                        ക്രിസ്തുവിന്റെ പീഡാനുഭവവാരത്തിനു പരിസമാപ്തി കുറിച്ചു കൊണ്ട് ഉയിര്പ്പു പെരുന്നാളെത്തി. ആഘോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഈ സമയത്ത് പൈതല്‍  ഊട്ടു നടത്തി അനുഗ്രഹം പ്രാപിക്കാനെത്തുന്ന ആയിരങ്ങളെ പിറവം വലിയപള്ളിയിലേക്ക്, സെന്റ്മേരീസ് യാക്കോബായ സുറിയാനിപള്ളിയിലേക്ക്,പിറവത്തുരാജാക്കളുടെ തിരുനടയിലേക്ക് പ്രാര്ത്ഥനാപൂര്‍വ്വം  സ്വാഗതം ചെയ്യുകയാണ് ഇടവകജനങ്ങളും പ്രദേശവാസികളും.അത്ഭുതങ്ങളുടെയും അനുഗ്രഹങ്ങളുടെയും കലവറയായ പിറവം പള്ളിയിലെ പൈതല്‍  നേര്ച്ചയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന് നാടിന്റെ നാനാഭാഗത്തു നിന്നുമായി വിവിധമതസ്ഥരായ വിശ്വാസികള് പള്ളിയിലേക്കെത്തുന്നു. ഈസ്റ്റര് അഥവാ ഉയര്പ്പു പെരുന്നാളിനോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ട് നടക്കുന്ന ദേവാലയമാണ് പിറവം വലിയപള്ളി. ലോകത്തു മറ്റൊരിടത്തും ഇതിനു സമാനമായ നേര്ച്ചയൂട്ട് നടക്കുന്നില്ല. രണ്ട് സഹസ്രാബ്ദം മുമ്പു യേശുദേവന്റെ ജനനത്തോടെ പിറവിയെടുത്ത ഈ ദൈവാലയം പകര്ന്നു നല്കുന്ന ആത്മീയ അനുഗ്രഹത്തിന്റെ ദീപനാളങ്ങള് അഗ്നി പകരുന്ന അടുപ്പുകളില് വെച്ചൊരുക്കിയ പൈതല് നേര്ച്ചയുമായി ആയിരക്കണക്കിനു ഭക്തജനങ്ങളാണ് പള്ളിയിലേക്ക് എത്തുന്നത്.
                       പള്ളിയില്‍ എത്തി നേര്ച്ച തയാറാക്കി പൈതല്‍ ഊട്ടു നടത്തുന്നതിനായി വടക്കന് ജില്ലകളില് നിന്നും എത്തിയിട്ടുള്ള വിശ്വാസികള്ക്ക് പള്ളിവക സ്കൂള്‍ ഗ്രൗണ്ടിലും പള്ളിയുടെ കിഴക്കുവശത്തുള്ള പള്ളിതണ്ടികയിലുമാണ് സൗകര്യങ്ങള് ഒരുക്കിയിരിക്കുന്നത്.കര്ത്താവിന്റെ തിരുവത്താഴത്തെ അനുസ്മരിപ്പിക്കും വിധം നോയമ്പെടുത്ത് 12 പൈതങ്ങള്ക്കും പുരോഹിതനും വേണ്ട ഭക്ഷണവിഭവങ്ങള് തയാറാക്കുന്നു. അപ്പം, പഴം, പിടി, കോഴിയിറച്ചി, മീന്, ചോറ് തുടങ്ങി വിഭവസമൃദ്ധമായ നേര്ച്ച തൂശവാഴയിലയില് വിളമ്പിയാണ് പൈതങ്ങള്ക്കു നല്കുക. വിഭവങ്ങള് തയാറാക്കി പള്ളി നടയില്‍ എത്തിച്ചശേഷം പുഴയിലിറങ്ങി കുളിച്ച് ഈറനായി പള്ളിനടയിലെത്തി വെളിച്ചെണ്ണയും മെഴുകുതിരിയുമുള്പ്പെടെയുള്ള വഴിപാടുകള്‍ സമര്പ്പിച്ച ശേഷമാണ് നേര്ച്ച വിളമ്പി നല്കുക.വാഹനസൗകര്യം അപ്രാപ്യമായിരുന്ന കാലങ്ങളില്‍ കാളവണ്ടിയിലും കാല്നടയായും ദൂരദിക്കുകളില്‍ നിന്നും ഉള്ളവര് പിറവം വലിയപള്ളിയിലെത്തി നേര്ച്ചയില് സംബന്ധിച്ചു മടങ്ങിയിരുന്നു. പുഴയുടെ സാമീപ്യം ഉള്ളതിനാല്‍ പടിഞ്ഞാറു നിന്നുള്ളവര് തോണിയിലേറിയാണ് പള്ളിയിലെത്തിയിരുന്നത്. ഇന്ന് കാലം ഏറെ പുരോഗമിച്ച സാഹചര്യത്തില്‍ വാഹനസൗകര്യം പ്രാപ്യമായതോടെ നേര്ച്ച വീടുകളില്‍ വച്ചൊരുക്കി പള്ളിയിലെത്തിച്ചു വിളമ്പി നല്കുകയാണ് സമീപപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചെയ്യുക.ഇന്ന് മലങ്കരസഭയ്ക്കാകമാനം അഭിമാനഗോപുരമായി പരിലസിക്കുന്ന ഈ പുണ്യപുരാതന ദൈവാലയം ജാതിമതദേശഭേദമന്യെ ആയിരങ്ങള്ക്ക് അഭയസ്ഥാനമായി നിലകൊള്ളുന്നു. ആകമാന സുറിയാനിസഭയുടെ ഭാഗമായി പരിശുദ്ധ അന്തോഖ്യാ സിംഹാസനത്തിന് കീഴില്‍ നിലകൊള്ളുന്ന പിറവം വലിയപളളിയില്‍ തമ്പുരാനെ പെറ്റ അമ്മയുടേയും വിളിച്ചാല് വിളികേള്ക്കുന്ന വിശുദ്ധ രാജാക്കളുടേയും മധ്യസ്ഥതയില് അഭയം യാചിച്ചെത്തുന്ന പതിനായിരങ്ങള്ക്കൊപ്പം ഇടവകജനങ്ങളും പിറവം ദേശമാകെയും ഉയര്പ്പുപെരുന്നാളിന്റെ ആഹ്ളാദം പങ്കുവെയ്ക്കുന്നു. 


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.