സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 17, 2010

കൂത്താട്ടുകുളം മേഖല ഓഫീസിന്റെ കൂദാശയ്ക്ക് ഒരുക്കങ്ങളായി

പണി പൂര്‍ത്തിയായിവരുന്ന ബെത്ഹൂഭോ സെന്ററിലെ ചാപ്പല്‍

               കണ്ടനാട് ഭദ്രാസനത്തിലെ കൂത്താട്ടുകുളം മേഖല ഓഫീസിന്റെ "ബെത്ഹൂഭോ സെന്റര്‍" കൂദാശ ഏപ്രില്‍ 9 ,10 തീയതികളില്‍ നടക്കും.ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കബാവ കൂദാശ കര്‍മ്മം നിര്‍വഹിക്കും.നവഭിഷിക്ത്തരായ അഭി.മെത്രാപോലിത്തമാര്‍ക്ക് കൂത്താട്ടുകുളം മേഖലയുടെ സ്വീകരണവും അന്നേ ദിവസം നല്‍കും.കൂദാശയുടെ ഒരുക്കങ്ങള്‍ക്ക് വേണ്ടി കൂത്താട്ടുകുളത്തു ചേര്‍ന്ന യോഗത്തില്‍ ഭദ്രാസന മെത്രാപോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി കമാണ്ടര്‍ കെ ഒ തോമസ്‌ ജനറല്‍ കണ്‍വീനര്‍ ആയി 101 അംഗ കമ്മിറ്റി തെരഞ്ഞെടുത്തു.റവ ഫാ.വര്‍ഗീസ് പനചിയില്‍ ,റവ ഫാ പോള്‍ പീച്ചിയില്‍,റവ ഫാ സാനു തിരുവല്ല,ശ്രീ മാമച്ചന്‍ പാലക്കുഴ,റെജി പി വര്‍ഗീസ് ,സിനോള്‍ വി സാജു ,റോയി ഡി പോള്‍ എന്നിവര്‍ പങ്കെടുത്തു .

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.