സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, May 18, 2011

തെറ്റിദ്ധാരണാജനകമായ പാഠപുസ്തകം പിന്‍വലിക്കണം-കുറിയാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം ചരിത്രത്തെക്കുറിച്ച് തെറ്റിദ്ധാരണയാണ് നല്‍കുന്നതെന്ന് യാക്കോബായ സുറിയാനി സഭയുടെ കുറിയാക്കോസ് മാര്‍ തിയോഫിലസ് മെത്രാപ്പോലീത്ത പറഞ്ഞു.
സമൂഹത്തെയും ചരിത്രത്തെയും മതവിശ്വാസത്തെയും സംബന്ധിച്ച് വികലമായ ധാരണ നല്‍കുംവിധമാണ് പാഠഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. തെറ്റിദ്ധാരണാജനകമായ ഈ പാഠ്യഭാഗം പൂര്‍ണമായും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) എഡ്യൂക്കേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനോദ്ഘാടനം ഹെയ്ല്‍ മേരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ഫാ. റെജി കുഴിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെസിസി സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, വൈസ് പ്രസിഡന്റുമാരായ ഡോ. സൈമണ്‍ ജോണ്‍, ഡോ. സൂസന്‍ തോമസ്, കെസിസി കോ-ഓര്‍ഡിനേറ്റര്‍ കുരുവിള മാത്യൂസ്, കെസിസി എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ളി എല്‍ദോ, ഫാ. എല്‍ദോ കോടിയാട്ടില്‍, സൂസി ചെറിയാന്‍, റവ. ടി.എസ്. ഫിലിപ്പ്, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 17-ാംമത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം ജൂണ്‍  19 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തും .
ഒന്നാം സമ്മാനം  5001 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.രണ്ടാം സമ്മാനം  2501 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.മൂന്നാം സമ്മാനം  1001 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും. ഒരു പള്ളിയില്‍ നിന്ന് പരമാവതി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം,വരുന്ന ടീമുകള്‍ തങ്ങളുടെ പള്ളി വികാരി സാക്ഷ്യപ്പെടുത്തുന്ന കത്ത് കൊണ്ടുവരണം.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക…
9895193585, 9847433178, 9496340775

Saturday, May 14, 2011

Proud Sons of Jacobite Syrian Orthodox Church elected in Assembly Elections 2011

TM Jacob (Piravom),Saju Paul (Perumbavoor),Benny Behnanan,(Thrikkakara),Raju Abraham (Ranni),T. U Kuruvilla (Kothamangalam)

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.