സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, August 31, 2010

തീര്‍ത്ഥ യാത്രയ്ക്ക് സ്വീകരണം നല്‍കി.

          മലെക്കുരിശില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്o ബസേലിയോസ് പൗലോസ്‌ II കാതോലിക്കാബാവയുടെ ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ചു വിവിധ പള്ളികളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥടകര്‍ക്കും ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്‍റ് മേരീസ്‌ പള്ളിയില്‍നിന്നും കൊണ്ടുവന്ന ദീപശിഖയ്ക്കും ഇന്ന് വൈകിട്ട് 5 മണിക്ക് ദയറ കവാടത്തില്‍ അഭി.കുര്യാക്കോസ് മാര്‍ ദിയസ്ക്കോറസ് ‌തിരുമേനിയുടെ നേതൃത്വത്തില്‍ സ്വീകരണം  നല്‍കി.  തുടര്‍ന്ന് ശ്രേഷ്o കാതോലിക്കാബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും ശേഷം സന്ധ്യ പ്രാര്‍ത്ഥനയും അനുസ്മരണ പ്രഭാക്ഷണവും നടന്നു.

Monday, August 30, 2010

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രലില്‍ ചിങ്ങം 20 പെരുന്നാള്‍.

 

വി.യൂയാക്കിം  മോര്‍ കൂറിലോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഓഗസ്റ്റ്‌ 28 മുതല്‍ സെപ്തംബര്‍ 2 വരെ.   സെപ്തംബര്‍ 1 വൈകിട്ട് 6 നു  തീര്‍ത്ഥയാത്രകള്‍ക്ക് സ്വീകരണം.
(Holy Tomb of St. Yuyakim Mor Koorilose)
Read Brief Biography Syrianchurch.org
Viswasa Samrakshakan Special Supplement
(Click above image to read)
 

14th Dukhrono of LL Catholicose Aboon Mor Baselios Paulose IInd started at "Malecuriz Dayaro"


 
H.G Geevarghese Mor Athanasious hosted flag for the Dhukrono perunnal today at "Malel Kurizu dayara"

Saturday, August 14, 2010



v4orkut.com

വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയും എണ്‍പതാം പിറന്നാള്‍ ആഘോഷവും

പിറവം: സഭയിലെ സീനിയര്‍ വൈദീകനും പിറവം  വലിയ പള്ളി വികാരിയുമായ വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയും എണ്‍പതാം പിറന്നാള്‍ ആഘോഷവും  പിറവം വലിയ പള്ളിയില്‍ പിറവം വലിയ പള്ളിയില്‍ വച്ച് നടന്നു.കണ്ടനാട് ഭദ്രാസന  മെത്രാപോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപോലിത്ത കുര്യാക്കോസ് മാര്‍ ക്ലീമീസ്‌ ഉദ്ഘാടനം ചെയ്തു.പിറവം വലിയ പള്ളി സഹ വികാരി ബഹു.റോയി മാത്യൂസ്‌ മേപ്പാടം സ്വാഗതം പറഞ്ഞു.യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി.പൗലോസ്‌ മാര്‍ ഐറേനിയോസ്‌  മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി.സഹ വികാരി റവ ഫാ വര്‍ഗീസ് പനച്ചിയില്‍ മംഗളപത്രം സമര്‍പ്പിച്ചു.  ഇടവകയ്ക്ക് വേണ്ടി ട്രസ്റ്റീ മത്തായി തെക്കുംമൂട്ടില്‍  ഉപഹാരം സമര്‍പ്പണം നടത്തി.കുടുംബ യൂണിറ്റ്കള്‍ക്ക്  വേണ്ടി  റോയി ഡി പോള്‍, M K M   H S S  നു വേണ്ടി മാനേജര്‍ പി സി ചിന്നക്കുട്ടി, പ്രിന്‍സിപ്പല്‍ എ എ ഓണന്കുഞ്ഞു,ഹെഡ് മാസ്റ്റര്‍ കെ വി ബാബു, കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍  വേണ്ടി  റെജി പി വര്‍ഗീസ്, കേഫയ്ക്ക് വേണ്ടി ടിബിന്‍ തോമസ്‌ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.ശ്രീ എം ജെ ജേക്കബ്‌ എം എല്‍ എ, സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍,ജില്ല പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീ കെ എന്‍ സുകതന്‍,  പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സി കെ പ്രകാശ്‌, പിറവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി സലിം,റവ ഫാ.സ്കറിയ വട്ടക്കാട്ടില്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗം   ശ്രീ ഷാജു ഇലഞ്ഞിമറ്റം, സ്കറിയ തച്ചാമറ്റം, എം യു   തോമസ്‌ മണപ്പാട്ട്,ശ്രീമതി  അമ്മിണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ ഏലിയാസ് നരേക്കാട്ടു നന്ദി പറഞ്ഞു.

Friday, August 13, 2010

പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി

പിറവം: സഭയിലെ സീനിയര്‍ വൈദീകനും പിറവം  വലിയ പള്ളി വികാരിയുമായ വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയും എണ്‍പതാം പിറന്നാള്‍ ആഘോഷവും 2010 ഓഗസ്റ്റ്‌ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് പിറവം വലിയ പള്ളിയില്‍  വച്ച് നടക്കും.സഭയിലെ അഭി പിതാക്കന്മാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും  പങ്കെടുക്കും.

Sunday, August 8, 2010

പരിശുദ്ധനായ പൗലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷം

   പരിശുദ്ധനായ പൗലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി  വയലാര്‍ രവി നിര്‍വഹിക്കുന്നു.
ആലുവ: പരിശുദ്ധനായ പൗലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ശ്രേഷo   കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  പൊതുസമ്മേളനത്തില്‍   കേന്ദ്ര മന്ത്രി  വയലാര്‍ രവി നിര്‍വഹിച്ചു. സുന്നഹദോസ്‌ സെക്രട്ടറി അഭി.ഡോ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലിത്ത സ്വാഗതം പറഞ്ഞു.പരിശുദ്ധ വലിയ തിരുമേനി കാണിച്ചുതന്ന വിശ്വാസ വഴി  സഭാമാക്കള്‍ പിന്തുടരണമെന്ന് ശ്രേഷo   കാതോലിക്കാബാവ  പറഞ്ഞു. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച മനുഷ്യ സ്നേഹിയായിരുന്നു വലിയതിരുമേനിയെന്നു   ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ വയലാര്‍ രവി പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  സഭ നിര്‍മിച്ച  100 ഭവനങ്ങളുടെ താക്കോല്‍  ദാനം ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശ്രീ ജോസ് തെറ്റയില്‍ നിര്‍വഹിച്ചു.ശ്രീ കെ.എം മാണി എം എല്‍ എ, ശ്രീ പി സി ചാക്കോ എം പി,സാജു പോള്‍ എം എല്‍ എ, T H   മുസ്ത്തഫ, എം എം മോനായി തുടങ്ങിയ രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിലെ പ്രാമുഖര്‍ പ്രസംഗിച്ചു. സഭയിലെ വിവിധ പള്ളികളില്‍നിന്നായി ആയിരങ്ങള്‍ സമ്മേളനത്തിനെത്തി.

മെത്രാഭിഷേക ശതാബ്ദി ആഘോഷ വിളംബരജാഥ...

പരിശുദ്ധനായ പൗലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദിആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലേക്കുള്ള ദീപശിഖ പിറവം വലിയ പള്ളിയില്‍നിന്നും പുറപ്പെട്ടു.വി.കുര്‍ബാനയ്ക്കുശേഷമാണ് യാത്ര തിരിച്ചത്. ഇടുക്കി ഭദ്രാസന മെത്രാപോലിത്ത കുര്യാക്കോസ് മോര്‍ ക്ലീമീസ്‌ പള്ളിയിലെ വിളക്കില്‍നിന്നും ദീപം പകര്‍ന്നു. വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പാ,സഹ വികാരി റവ.ഫാ. റോയി മാത്യു മേപ്പാടം,കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ റവ.ഫാ.വര്‍ഗീസ് പനച്ചിയില്‍, ഡീക്കന്‍ സന്തോഷ്‌, സഭ മാനേജിംഗ് കമ്മിറ്റി  അംഗം സാബു പോള്‍,ട്രസ്റ്റീ  മത്തായി തെക്കുംമൂട്ടില്‍ , കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷന്‍ സെക്രട്ടറി റെജി.പി.വര്‍ഗീസ്, റോയി ഡി പോള്‍, സിനോള്‍ വി സാജു, ജിജോ കുറുഞ്ഞി, ബെന്നി വി വര്‍ഗീസ്, സതീഷ്‌ പാലക്കല്‍,കേഫ സെക്രട്ടറി മനു ബാബു,ബാബു കൈനിപുരം  എന്നിവര്‍ പങ്കെടുത്തു. സത്യ വിശ്വാസ സംരക്ഷണ സമിതിയും  കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷനും നേതൃത്വം കൊടുത്ത  ദീപശിഖ പ്രയാണം കണ്ടനാട് ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ സീകരണങ്ങള്‍   ഏറ്റു വാങ്ങി വൈകിട്ട് 5 .30 നു ആലുവയില്‍ എത്തിച്ചേര്‍ന്നു.കോതമംഗലം ചെറിയ പള്ളിയില്‍നിന്നും കൊണ്ടുവന്ന പതാകയും ,വടക്കന്‍ പറവൂര്‍ പള്ളിയില്‍ നിന്നും കൊണ്ടുവന്ന കൊടിമരവും  തത്സമയം എത്തിച്ചേര്‍ന്നു.ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ   പരിശുദ്ധനായ പൗലോസ് മാര്‍ അത്തനേഷ്യസ് തിരുമേനിയുടെ മെത്രാഭിഷേക ശതാബ്ദിആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ വേദിയില്‍ പതാക  ഉയര്‍ത്തി.അഭി.ഡോ അബ്രാഹം മോര്‍ സേവോറിയോസ്‌ മെത്രപോലിത്ത, അഭി.ഡോ. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രപോലിത്ത ,അഭി.ഏലിയാസ്‌  മാര്‍ അത്താനാസിയോസ് മെത്രപോലിത്ത എന്നിവര്‍ സംബന്ധിച്ചു. ഞായറാഴ്ച് ഉച്ചകഴിഞ്ഞ് 2 നു ശ്രേഷo   കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയില്‍  ചേരുന്ന പൊതുസമ്മേളനം  കേന്ദ്ര മന്ത്രി വീരപ്പമൊയിലി ഉദ്ഘാടനം ചെയ്യും,കേന്ദ്ര മന്ത്രി വയലാര്‍ രവി,സംസ്ഥാന മന്ത്രിമാരായ s ശര്‍മ്മ ,ശ്രീ ജോസ് തെറ്റയില്‍,എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

Saturday, August 7, 2010

പ്രകൃതിക്ക് ഇണങ്ങുന്ന ജീവിതശൈലി രൂപപ്പെടുത്തണം - ജസ്റ്റിസ് നാരായണക്കുറുപ്പ്


പിറവം: പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്താന്‍ പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ജീവിതശൈലി രൂപപ്പെടുത്തണമെന്ന് ജസ്റ്റിസ് പി.നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യാക്കോബായ സഭ രൂപവത്കരിച്ചിരിക്കുന്ന പരിസ്ഥിതി കമ്മീഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയപള്ളി പാരിഷ്ഹാളില്‍ നടന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനായി. ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി സംവിധായകന്‍ ബ്ലസി നിര്‍വഹിച്ചു. സഭ, ശ്ലോമോ എന്ന് സുറിയാനിയില്‍ നാമകരണം ചെയ്തിരിക്കുന്ന കമ്മീഷന് കീഴില്‍ എല്ലാ ഇടവകകളിലും യൂണിറ്റുകള്‍ രൂപവത്കരിച്ച് കാര്‍ഷിക സംസ്‌കാരവും പ്രകൃതി സൗഹൃദ ജീവിത ശൈലിയും വളര്‍ത്തുമെന്നും മലിനീകരണത്തിനെതിരെ പ്രതിരോധമുയര്‍ത്തുമെന്നും ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത പറഞ്ഞു.

മഴവെള്ളസംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, വനവത്കരണം തുടങ്ങിയ മേഖലകളില്‍ ബോധവത്കരണം സംഘടിപ്പിക്കും. മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മാര്‍ തെയോഫീലസ്, എലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണാബസ്, പത്രോസ്മാര്‍ ഒസ്താത്തിയോസ്, എം.ജെ. ജേക്കബ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എന്‍. സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പ്രകാശ്, ഫാ. ഡോ. എം.ജെ. ജോസഫ്, പ്രൊഫ. മാത്യു കോശി, വര്‍ഗീസ് തോമസ്, സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, തമ്പു ജോര്‍ജ് തുകലന്‍, ബിബി എബ്രാഹം, മത്തായി തേക്കുംമൂട്ടില്‍, ബെന്നി വി. വര്‍ഗീസ്, സഖറിയ മാത്യു, ബിജുവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Sunday, August 1, 2010

പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

             കണ്ടനാട് ഭദ്രാസനത്തിലെ പള്ളികളിലെ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിമാരുടേയും ഭാരവാഹികളുടെയും യോഗം പിറവം വലിയ പള്ളിയില്‍ വച്ച് ചേര്‍ന്നു.ഭദ്രാസന വൈസ്‌ പ്രസിഡണ്ട്‌ ഫാ.വര്‍ഗീസ് പനച്ചിയില്‍ അദ്ധ്യക്ഷധ വഹിച്ചു.ആലുവയിലെ വലിയ തിരുമേനിയുടെ പൌരോഹിത്യ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പിറവത്തുനിന്നും ഓഗസ്റ്റ്‌ 7 നു പുറപ്പെടുന്ന ദീപശിഖ പ്രയാണത്തിനുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. എല്ലാ പള്ളികളില്‍നിന്നും കഴിയുന്നത്ര പ്രവര്‍ത്തകരെ  പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ഓഗസ്റ്റ്‌ 6 നു പിറവം വലിയ പള്ളി പാരിഷ് ഹാളില്‍ വച്ച് വലിയ തിരുമേനിയുടെ നാമത്തില്‍  സഭ ആരംഭിക്കുന്ന പരിസ്ഥിതി  കമ്മീഷന്റെ  ഉദ്ഘാടനം വിജയപ്രധമാക്കുവാന്‍ യോഗം തീരുമാനിച്ചു.എല്ലാപള്ളികളിലും പരിസ്ഥിതി കമ്മീഷന്റെ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ യൂത്ത് അസോസിയേഷന്‍ അംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ് സ്വാഗതം പറഞ്ഞു.ശ്രീ ബിജു വര്‍ഗീസ് പരിസ്ഥിതിയെ  സംബന്ധിച്ചു  മുഖ്യ പ്രഭാഷണം നടത്തി.ഫാ.റോയി മാത്യൂസ്‌, സഭ മാനേജിംഗ് കമ്മിറ്റി  അംഗം ശ്രീ സാബു പോള്‍  കണ്ണങ്ങായത്ത്,യൂത്ത് അസോസിയേഷന്‍ മുന്‍ കേന്ദ്ര സെക്രട്ടറി റോയി  ഡി പോള്‍,മുന്‍ ഭദ്രാസന ട്രഷറാര്‍ സാജു കുറ്റിവേലില്‍, ശ്രീ ബെന്നി വി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.